ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

ബെയ്ജിംഗ്:ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രിൽ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.

Continue Reading

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍: നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

കാസര്‍കോട്: കേരളത്തിന്റെ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12മണി മുതല്‍ ആരംഭിക്കും. 52ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലായ് 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പോലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.ജില്ലയിലെ രക്ഷാബോട്ട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രോളിങ് സമയത്ത് […]

Continue Reading

യുഎഇയില്‍ 1968 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം…

അബുദാബി: യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ്.1954 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്‍തു…. പുതിയതായി നടത്തിയ 2,15,689 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. … ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,72,804 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,52,479 പേര്‍ രോഗമുക്തരാവുകയും 1684 പേര്‍ മരണപ്പെടുകയും ചെയ്‍തു…

Continue Reading

കാസര്‍കോട് ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, 795 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 16

കാസര്‍കോട് ജില്ലയില്‍ 439 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 795 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6005 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 26280 പേര്‍ വീടുകളില്‍ 25245 പേരും സ്ഥാപനങ്ങളില്‍ 1035 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 26280 പേരാണ്. പുതിയതായി 1166 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1643 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 194, കാസർകോട് ജില്ലയിൽ 439 പേർക്ക്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ 100 കടന്നു, കേരളവും സെഞ്ച്വറിയിലേക്ക്, സംസ്ഥാനത്ത് മാത്രം ഈ വര്‍ഷം കൂടിയത് 10.54 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് ഇന്ധനവില. ചൊവ്വാഴ്ച ജമ്മു കശ്മീരിലും പെട്രോള്‍ വില നൂറ് കടന്നു. മുംബൈയിലെ പെട്രോളിന്റെ ഇന്നത്തെ വില 100.72 രൂപയാണ്. ഡീസലിന് 92.17 രൂപയായി. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറ് രൂപ കടന്നു.കേരളത്തിലും ഇന്ധനവില നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ജനുവരി ഒന്നിന് 85.96 ആയിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. എന്നാല്‍ തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയാണ് ചൊവ്വാഴ്ചത്തെ വില.ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് വര്‍ധിച്ചത് 10.54 […]

Continue Reading

നന്മമരം കാഞ്ഞങ്ങാടിന്റെയും കിസ്സ സാംസ്‌കാരിക സമന്വയത്തിന്റെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു

കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗന്ദര്യ വല്‍ക്കരണ പരിപാടിയില്‍ കിസ്സ സാംസ്‌കാരിക സമന്വയവും നന്മമരം കാഞ്ഞങ്ങാടും ചേര്‍ന്ന് ഇന്ന് നഗരത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു.അഡ്വ സി. ഷുക്കൂര്‍, മഹമൂദ് മുറിയനാവി, വി വി രമേശന്‍, ബിബി ജോസ്, ആശാലത, സലാം, കേരള, രാജന്‍ നന്മമരം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

‘അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് സാബ് ?’ പരാതിയുമായി 6 വയസുകാരി

ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണ് സാബ് ? വലിയ കുട്ടികള്‍ക്കാണ് ഇത്രയും ജോലി നല്‍കേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. ഒത്തിരി പഠിക്കാൻ ഉണ്ട്. ഇതൊക്കെ വലിയ കുട്ടികള്‍ക്കല്ലേ വേണ്ടത് ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ?’ […]

Continue Reading

‘കൈവിടില്ല ഞങ്ങൾ കൂടെത്തന്നെയുണ്ട്’ 700 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ച് നൽകി കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ സിപിഎം പ്രവർത്തകർ.

കാഞ്ഞങ്ങാട്: കോവിഡ് അതി വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഷ്ടതയിൽയവരെ സഹായിക്കുന്നതിനായി കൈവിടില്ല ഞങ്ങൾ കൂടെ തന്നെയുണ്ട് എന്ന സന്ദേശവുമായി ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു നൽകി സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ സിപിഎം ബ്രാഞ്ച് കമ്മിറ്റി. ഭക്ഷ്യധാന്യ കിറ്റ്കൾ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്നതിനും പച്ചക്കറി സാധനങ്ങൾ മുഴുവൻ […]

Continue Reading

പൗ​ര​ത്വ അ​പേ​ക്ഷാ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണം; മു​സ്‌​ലിം ലീ​ഗ് സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: മു​സ്‌​ലിം ഒ​ഴി​കെ​യു​ള്ള മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ളി​ൽ നി​ന്നു പൗ​ര​ത്വ​ത്തി​ന്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര വി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.വി​വാ​ദ​മാ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു മു​മ്പേ​യാ​ണ് അ​ഭ​യാ​ർ​ഥി​ക​ളി​ൽ നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പൗ​ര​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് […]

Continue Reading