കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഭാഗമായി നാളെ സെപ്തംബര്‍ 16 ന് കൊവിഷില്‍ഡ് നല്‍കുന്നതിനായി 48 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിന് നല്‍കുന്നതിനായി 6 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും സ്പോട് അഡ്മിഷന് വഴിയും വാക്സിന് നല്‍കും. വാക്സിനേഷന് അവശ്യമുള്ളവര്‍ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്പോട് അഡ്മിഷന് വഴി വാക്സിന് ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടേണ്ടതാണ്. ആദ്യ ഡോസ് വാക്സിന് ലഭിക്കേണ്ടവരും രണ്ടാം ഡോസ് വാക്സിനേഷന് സമയ പരിധി എത്തിയവരും വാക്സിന് സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061076590 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.