കല്പറ്റ: ബി.ജെ.പി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി പ്രവര്ത്തകന്.
സജി ശങ്കറിനെ വിമര്‍ശിച്ചെന്ന കാരണം പറഞ്ഞ് തന്റെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചുവെന്ന പരാതിയുമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വി.എ. വിജയന് രംഗത്തെത്തി.
കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വിജയന് പറഞ്ഞു.