‘വോട്ടിനായി ബിജെപിക്കാരേയും പോയി കാണാം’; പിഎംഎ സലാമിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Latest

വോട്ട് കിട്ടാന്‍ ബിജെപിക്കാരെ പോയി കാണാനും തയ്യാറാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ പിഎംഎ സലാം മുസ്ലീം ലിഗ് പ്രവര്‍ത്തകനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്.

പാര്‍ട്ടിക്ക് വേണ്ടത് വോട്ടാണ്, ബിജെപിക്കാര്‍ മുസ്ലീം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ പോയി കാണാനും തയ്യാറാണെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പിഎംഎ സലാം പറയുന്നത്.

‘നമുക്ക് വേട്ടാണ് വേണ്ടത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റിയാണോ, മണ്ഡലം കമ്മിറ്റിയാണോ എന്നതൊന്നും പ്രശ്‌നമല്ല.

നമുക്ക് വോട്ട് വേണം. അങ്ങനെയാവുമ്പോള്‍ വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ളവരെ പോയികാണണം. ബിജെപിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ തയ്യാറാണ്.

‘ പിഎംഎ സലാമിന്റെ ഫോണ്‍സംഭാഷണത്തിന്റെ ഉള്ളടക്കം ഇതാണ്.കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക നേതാവുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിതെന്നാണ് സൂചന.

അതേസമയം ഇത് മുസ്ലീം ലീഗ് നിലപാടല്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *