മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം

Latest കേരളം

കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല.

കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ ഇതര സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്.

ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു. ബാറ്ററി വീര്‍ത്തതിനാലാണ് ചാര്‍ജ് നില്‍ക്കാത്തതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചു. ഇദ്ദേഹത്തിന് പരുക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *