കാപ്പ ചുമത്തിയ യുവാവിന് കുത്തേറ്റ് ഗുരുതരം; ഒമ്പത് പേര്‍ക്കെതിരെ കേസ്

Latest കേരളം പ്രാദേശികം

കാസറഗോഡ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ.കന്യയുടെ വീട്ടിൽ നിൽക്കുന്നതിനിടെ അതിക്രമിച്ച് വീട്ടിൽ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയിവെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാ പരാതി.

സംഭവത്തിൽ സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ്എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കുമെതിരെയാണ് കേസ്.

മാരാകായുധങ്ങളുമായി എത്തിയായിരുന്നു അക്രമം.കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസും പൊലീസും സന്ദീപ്, തേജസ് എന്നിവരുടെ വീടുകളിൽ ചാരായവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു.

ഇതിന് പിന്നിൽ കന്യ എന്നാരോപിച്ചായിരുന്നു അക്രമം എന്നാണ് വിവരം. സംഭവത്തിൽ നരഹത്യശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. നിരവധി കേസുകളിൽ പ്രതിയായ ദീപകിനെതിരെ അടുത്തിടെ കാപ്പ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *