കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം

കാസർകോട്: കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർകോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു. നിരവധി കേസുകളിൽ പ്രതിയാണ് മുനീർ. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു. കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് […]

Continue Reading

16 കോടിയുടെ മരുന്ന്; അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞു ഖാസിം നിവർന്നു നിന്നു

▪️തളിപ്പറമ്പ്: എസ്.എം.എ. (സ്പൈനൽ മസ്കുലാർ അട്രോഫി) ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ രണ്ടരവയസ്സുകാരൻ മുഹമ്മദ് ഖാസിം സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്ക്ക് ശേഷം നിവർന്നുനിന്ന് തുടങ്ങി. ആസ്പത്രിയിൽനിന്ന് നാട്ടിലെത്തിയ ഖാസിമിനെയും കുടുംബത്തെയും ചികിത്സാ സഹായക്കമ്മിറ്റി അധ്യക്ഷയായ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം.അജ്മൽ, ഉനൈസ് എരുവാട്ടി, റിയാസ് കെ.എം.ആർ, ടി.വി.മൈമൂനത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ഡോക്ടർമാരുടെ നിർദേശപ്രകാരം സന്ദർശകരെ അനുവദിക്കുന്നില്ല. തുടർചികിത്സയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി തിങ്കളാഴ്ച തുടങ്ങും. […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി […]

Continue Reading

എം.ഡി.എം.എയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

കാ​സ​ർ​കോ​ട്​: നാ​യ​ന്മാ​ർ​മൂ​ല​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ മു​ന​വ​റി​നെ (24)വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Continue Reading

എയിംസ് കേരളത്തിൽ വരും: കാസർഗോഡ് സ്ഥാപിക്കുംവരെ പ്രക്ഷോഭം. — നാസർ ചെർക്കളം

മൊഗ്രാൽ. ഭരണകൂടം എൻഡോസൾഫാൻ വിഷമഴ പെയ്യിപ്പിച്ച കാസർഗോഡ് ജില്ലയിലെ പ്രദേശങ്ങളിൽ ഇന്നും കുട്ടികളടക്കം നിരവധി പേർ മരിച്ചു വീഴുമ്പോൾ എയിംസിനായി കാസറഗോഡിനെ പരിഗണിക്കാത്ത സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടാണ് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് കാരണമെന്ന് എയിംസ്‌ കാസർഗോഡ് ജനകീയകൂട്ടായ്മ വർക്കിംഗ് ചെയർമാനും അനിശ്ചിതകാല നിരാഹാര സമര സംഘാടകസമിതി ചെയർമാനുമായ നാസർ ചെർക്കളം അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സംഘടിപ്പിച്ച “സമര ഐക്യദാർഢ്യദിന സദസ്സ്” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് മനസ്സിലാക്കി കാസർഗോഡ്ന്റെ പേര് കൂടി ഉൾപ്പെടുത്തി […]

Continue Reading

ദിലീപിന് മുൻകൂർ ജാമ്യം നൽകി കോടതി, പ്രോസിക്യൂഷന് കനത്ത തിരിച്ചടി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.വിധി വരുന്നതിന് മുൻപേ തന്നെ ദിലീപിൻ്റെ ആലുവയിലെ പത്മസരോവരം വീടിന് മുന്നിലും സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം നിലയുറപ്പിച്ചിരുന്നു. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടനെ തന്നെ […]

Continue Reading

മണ്ഡപവും മേളവും ഒരുങ്ങി, ബ്യൂട്ടീഷ്യനെത്തി; കുളിച്ചുവരാമെന്ന് പറഞ്ഞ് പോയ മേഘയെ പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ! വിവാഹദിവസം തോരാകണ്ണീർ

കോഴിക്കോട്: വിവാഹദിവസം വെളുപ്പിന് വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് നടത്താൻ തീരുമാനിച്ചത്. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപവും മേളവും ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു […]

Continue Reading

ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; തീരുമാനം ഇന്ന്

ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ അധ്യയനം വൈകീട്ട് വരെയാക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചർച്ച ചെയ്യും.ഈ മാസം 14 നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്ന് മുതൽ വൈകുന്നേരം വരെ നടക്കും. സംസ്ഥാനത്തെ കോളേജുകളിൽ ക്ലാസുകൾ ഇന്ന് മുതൽ പുനരാംരംഭിക്കും. സ്‌കൂളുകൾക്ക് പുറമെ ക്രഷുകൾ,കിന്റർ ഗാർട്ടനുകൾ എന്നിവയും 14 മുതൽ ആരംഭിക്കും. കോവിഡ് വ്യാപനത്തിൽ […]

Continue Reading

ആദാമിന്റെ മകന്‍ അബുവിന് കാരണമായ അബൂട്ടി അന്തരിച്ചു; വാര്‍ത്ത പങ്കുവെച്ച് സലീം അഹമദ്

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബുവിന് അവലംബമാക്കിയ മട്ടന്നൂര്‍ സ്വദേശി കെ.പി. അബൂട്ടി അന്തരിച്ചു. സംവിധായകന്‍ സലീം അഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കെ.പി. അബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പള്ളിയിലും പരിസരങ്ങളിലും അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബു എന്ന കഥാപാത്രത്തിന് പകര്‍ന്ന് നല്‍കിയത്. […]

Continue Reading

വീണ്ടും സ്ത്രീധന ആത്മഹത്യ,സ്ത്രീധനമായി കൊടുത്ത 5 ലക്ഷം രൂപ പോരാ എന്ന് പറഞ്ഞ് നിരന്തരം പീഡനം, വീട്ടിലെ പൈപ്പിൽ വെള്ളം ഉണ്ടായിട്ടുപോലും കിണറ്റിൽ നിന്ന് കോരിയെ വെള്ളമെടുക്കാൻ യുവതിയെ അനുവദിച്ചിരുന്നുള്ളൂ, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഓരോ ശ്രീധന മരണവും കഴിയുമ്പോൾ ആളിക്കത്തുന്ന തീ പെട്ടെന്ന് തന്നെ അണയുകയും വീണ്ടും സ്ത്രീധന മരണം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒരു തുടർക്കഥയായി മാറുകയാണ് ഇപ്പോൾ,പത്തനംതിട്ടയിൽ 21 കാരിയായ അമ്മുവിനെ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കാരുണ്ടായിരുന്നു. അങ്ങനെ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു.ഈ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് ഏറത്ത് വയല എം ജി ഭവനിൽ ജിജി, ജിജി യുടെ പിതാവ് ജോയി, അമ്മ സാറാമ്മ എന്നിവരെയാണ് […]

Continue Reading