മുൻ ഹരിത നേതാക്കളെ ലീഗിൽ നിന്ന് പുറത്താക്കാൻ നേതൃത്വത്തിൽ ആലോചന

തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം […]

Continue Reading

ഒരു ചക്രമില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകൾ; ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് ഒരു ചക്രമില്ലാതെ. ജീവനക്കാരുടെ ഈ അനാസ്ഥയിൽ കെഎസ്ആർടിസി കടുത്തനടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ 7 ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകി. മലപ്പുറം നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. അതേസമയം, എന്നാൽ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് യൂണിയനുകളും രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 7ന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടത് പിൻഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. *കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.* സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

Continue Reading

കോവിഡ് വ്യാപനം; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റി​വെച്ചു

മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ് നടത്താനിരുന്നത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. 

Continue Reading

മധുവിനായി ആരും ഹാജരായില്ല; സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരി​ഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോ​ഗിച്ച വിടി ര​ഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. […]

Continue Reading

വീണ്ടും ശൈശവ വിവാഹം; 16കാരി ആറുമാസം ഗർഭിണി; ഭർത്താവിന് എതിരെ പോക്‌സോ കേസ്

മലപ്പുറം: വീണ്ടും മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയെ ഒരുവർഷം മുമ്പ് വിവാഹം ചെയ്തയയ്ക്കുകയായിരുന്നു. നിലവിൽ ആറുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് […]

Continue Reading

പ്രവാചകനെതിരെ പരാമർശം; ‘ഫാദർ തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്’; മുന്നറിയിപ്പുമായി എസ് വൈ എസ്

സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി. ഫാദർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഹലാൽ വിശദീകരണ യോ​ഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണിയുടെ പരാമർശം. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്നും […]

Continue Reading

ജീവനക്കാരുടെ ശമ്പളചെലവ്; സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചെലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍, പ്രവര്‍ത്തന ചെലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 6196 ജീവനക്കാര്‍ക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പ് നടത്തി ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചെലവില്‍ 350 കോടിയോളം രൂപ അധികമാകും.വൈദ്യുതി നിരക്കില്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ യൂണിറ്റിന് 15 പൈസയെങ്കിലും കൂടും. 27,175 […]

Continue Reading

ദേശീയപാത വികസനം: മേൽപാലം നിർമിക്കുന്ന കാസർകോട് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി

കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപാലം നിർമിക്കുന്ന കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി. പാലത്തിന്റെ മുന്നോടിയായി കറന്തക്കാടും പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും പൈലിങ് പൂർത്തിയായി. 28 ദിവസത്തിന്‌ ശേഷം പരിശോധന കഴിഞ്ഞാണ്‌ തൂൺ നിർമാണം തുടങ്ങുക. 40 മീറ്റർ ഇടവിട്ട്‌ 30 തൂണുകളാണ്‌ നിർമിക്കുക. മേൽപ്പാലം നിർമാണത്തിന്‌ ഗതാഗതം വഴി തിരിച്ച്‌ വിടും. ഇതിനായുള്ള പുതിയ ബദൽ സർവീസ്‌ റോഡ്‌ പ്രവൃത്തി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടങ്ങി.ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള […]

Continue Reading

‘മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്’; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ മര്‍ദിച്ച സംഭവത്തെ അപലപിച്ച് സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ കുറ്റപ്പെടുത്തി. പത്തനംതിട്ട അങ്ങാടിക്കല്‍ ഉണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും സിപിഐ വിമര്‍ശിച്ചു.ഫാസിസത്തെ എതിര്‍ക്കുന്ന സംഘടനയുടെ പേരില്‍ ആണ് കൊടുമണ്ണില്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിനു നല്‍കുന്നത് അപായസൂചനയാണെന്നും ജനയുഗം വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക […]

Continue Reading