പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡ് കുറയും: ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂഡൽഹി• മാർച്ച് മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡെ. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതൽ തുടരണം.ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പാണ്ഡെ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡെ.ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 11 മുതൽ വ്യത്യാസം […]

Continue Reading

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് സ്വദേശിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌ന വീഡിയോ പകർത്തി പണം തട്ടിയെന്ന് പരാതി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

പന്തീരാങ്കാവ്(കോഴിക്കോട്): സമൂഹികമാധ്യമംവഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടിൽ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കൽ നജു മൻസിലിൽ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കാസർകോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്നവകാശപ്പെട്ട് ഒരാൾ എത്തുകയും ഇരുവരും ചേർന്ന് മർദിച്ചതായും […]

Continue Reading

കള്ളില്‍ മായം;നീലേശ്വരം കരിന്തളം,കിനാനൂർ,ഭാഗങ്ങളിലായി ആറ് കള്ളുഷാപ്പുകള്‍ പൂട്ടി

നീലേശ്വരം: കള്ളിൽ ഈഥേൽ ആൽക്കഹോളിന്റെ അളവ് നിയമപ്രകാരമുള്ളതിൽനിന്ന്‌ കൂടിയതിനാൽ ആറ് കള്ളുഷാപ്പുകൾ എക്‌സൈസ് സംഘം പൂട്ടിച്ചു. നീലേശ്വരം റെയ്‌ഞ്ചിന് കീഴിലെ കരിന്തളം, കിനാനൂർ, കാട്ടിപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ, തീയർപാലം, എരിക്കുളം എന്നിവിടങ്ങളിലെ ഷാപ്പുകളാണ് അടപ്പിച്ചത്. ഷാപ്പുകളുടെ ഉടമയായ പെരിയങ്ങാനം സ്വദേശി ഇ.കെ. രഘുവിന്റെ (55) പേരിൽ എക്‌സൈസ് ഹൊസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ കേസെടുത്തു. 2020-ലാണ് ഈ ഷാപ്പുകളിൽനിന്ന്‌ നീലേശ്വരം റെയ്‌ഞ്ചിലെ ഉദ്യോഗസ്ഥർ കള്ളിന്റെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയക്കുന്നത്. നിയമപ്രകാരം 8.1 ശതമാനം […]

Continue Reading

പുലര്‍ച്ചെ പുരപ്പുറത്ത് നൈറ്റി ധരിച്ചൊരു കള്ളന്‍; ഫോണില്‍ കണ്ട് മകള്‍,ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസ്

നൈറ്റിയിട്ട് വീടിന് മുകളിൽ കയറി നിന്ന് ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ കോട്ടയത്ത് പിടിയിൽ. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ അതിർത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം മാത്യുവിന്‍റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും […]

Continue Reading

ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ; കത്ത് കണ്ടെടുത്തു

വൈക്കം • ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുൻപാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് […]

Continue Reading

ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നീലേശ്വരം നഗരസഭ നാലാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

നീലേശ്വരം: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയിലെ പഞ്ചായത്ത്/ നഗരമേഖലകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം അനുസരിച്ച് (Weekly Infection Population Ratio -WIPR) അനുസരിച്ച്, WIPR 10നു മുകളില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടർക്ക് അധികാരമുണ്ട് – ഇത് പ്രകാരം നിലേശ്വരം […]

Continue Reading

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണം: ഉത്തരവിറക്കി സിഎംഡി

രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സിഎംഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സിഎംഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകി. എന്നാൽ മിന്നൽ സർവീസുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ല. നിരവധി ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രാബല്യത്തിൽ കൊണ്ടുവരികയാണ് കെ.എസ്.ആർ.ടി.സി. ടൂറിസ്റ്റ് മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള […]

Continue Reading

ഗണിതശാസ്ത്ര മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി. വി.എച്ച്.എസ്. എസ് മൊഗ്രാലിലെ ഹൈസ്കൂൾ, യു പി തല വിദ്യാർത്ഥികൾക്കായി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌ സംഘടിച്ച വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പരിപാടി ഹെഡ്മാസ്റ്റർ മനോജ്‌ എ ഉൽഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ഖാദർ, ഗണിത ശാസ്ത്ര അദ്ധ്യാപകരായ ഷമീമ പി. എ, സുനിത, മറിയം, ഫാത്തിമത് സുഹറ, എഫ്. എച്ച് തസ്‌നീം , […]

Continue Reading

ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിക്കുന്ന യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഇരുചക്ര വാഹത്തിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ.മാണിക്കോത്ത് മടിയൻ സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (21)നെയാണ് ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. പടന്നക്കാട് എസ് എൻ എ യു പി സ്കൂളിന് സമീപം താമസിക്കുന്ന ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തിൽ നിന്ന് രണ്ടരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയാണ് പോലീസിന്റെ പടിയിലായത്. രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച് ദിനേശ് ബീഡിതൊഴിലാളി ചെമ്മട്ടംവയൽ […]

Continue Reading

നഗരത്തിലെ കടയിൽ മോഷണം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: നഗരത്തിലെ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർഹാൻ (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് എം ജി റോഡിലെ മൈ കിചൻ എന്ന കടയിൽ മോഷണം നടന്നത്. കടയുടമ ഫോർട് റോഡിലെ നൗശാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് ടൗൺ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കടയിൽ മുമ്പും മോഷണം നടന്നതായി പരാതിയുണ്ടായിരുന്നു.

Continue Reading