കുട്ടികള്‍ കടലിലിറങ്ങുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല: ആശങ്കയോടെ മൊഗ്രാല്‍ തീരദേശവാസികള്‍

മൊഗ്രാല്‍ ▪️ മൊഗ്രാല്‍ ബീച്ചില്‍ അവധിദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരെത്തുമ്പോള്‍ കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത് അപായ ഭീഷണിയുയര്‍ത്തുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ബീച്ചില്‍ പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത്. കുട്ടികളുമൊത്ത് നൂറുകണക്കിന് സന്ദര്‍ശകരാണ് അവധിദിവസങ്ങളില്‍ മൊഗ്രാല്‍ ബീച്ചില്‍ എത്തുന്നത്.തീരദേശവാസികളുടെ കുട്ടികളാണ് രക്ഷിതാക്കള്‍ അറിയാതെ കടലിലിറങ്ങി കളിക്കുന്നത്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. തീരദേശ കോസ്റ്റല്‍ പോലീസ് സംവിധാനമുള്ളത് മൊഗ്രാല്‍ ബീച്ചില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഷിറിയയിലാണ്. സ്റ്റേഷനിലാ ണെങ്കില്‍ തന്നെ സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും ഇല്ല.വര്‍ഷങ്ങളായെങ്കിലും മൊഗ്രാല്‍ കൊപ്പളത്തിലെ […]

Continue Reading

കുമ്പള ഫെസ്റ്റിവൽ ; ആഘോഷത്തിൽ പങ്കുചേർന്ന് ജനപ്രതിനിധികൾ

കുമ്പള ഗോപാലകൃഷ്ണ അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. യുപി താഹിറ യൂസഫ് പ്രസിഡണ്ട് കുമ്പള ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുഷ്പവതി, ശോഭ, മുൻ വൈസ് പ്രസിഡണ്ട് മഞ്ജുനാഥ് ആലുവ എന്നിവർ സന്ദർശിക്കുന്നു

Continue Reading

കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Continue Reading

പുത്തിഗെ കൃഷി ഭവന് മുന്നിൽ മുന്നിൽ കിസാൻ രക്ഷാ സേന ധർണ നടത്തി

പുത്തിഗെ :പച്ചക്കറി കൃഷിക്കായ് സർക്കാർ സ്ബ്‌സിഡി 1500/=രൂപയും കർഷർ 500/=രൂപയും നൽകി വാങ്ങുന്ന ഗ്രോബാഗിൽ ആവശ്യത്തിന് മണ്ണോ, കംപോസിസറ്റ് വളമോ, മറ്റു ചേരുവകളോ കൃത്യമായി ചേർക്കാതെ സംസ്ഥാന സർക്കാർ വിത്തുൽപാ തന കേന്ദ്രം കാസറഗോഡ് നൽകിയ ഗ്രോബാഗിൽ കൃതൃമം കാണിച്ചതിനെതിരെ പുത്തിഗെ കൃഷി ഭവന് മുന്നിൽ കിസാൻ രക്ഷാ സേന ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ ചെയർമാൻ ഷുക്കൂർ കാണാജെ ഉൽഘാടനം ചെയ്തു.. ഗ്രോബാഗ് പരിശോധിച്ച് ഗുണ നിലവാരം ഉറപ്പ് വെരുത്താതെ വിതരണം ചെയ്യരുതെന്നും,കൃതൃമം നടത്തിയവർക്കെതിരെ […]

Continue Reading

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം; ഡെൽറ്റയും ഒമിക്രോണും വ്യാപനത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീ​വ്രമാണ്. ​ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല. പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും.ഡെൽറ്റയിൽ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി […]

Continue Reading

19-കാരനെ കുത്തിക്കൊന്നു; കർണാടകയിൽ നാല് ആർ.എസ്.എസ്സുകാർ അറസ്റ്റിൽ

കർണാടകയിലെ ഗഡഗ് ജില്ലയിൽ 19-കാരനെ ആൾക്കൂട്ടക്കൊലക്ക് ഇരയാക്കിയ കേസിൽ നാല് ആർ.എസ്.എസ്സുകാർ പിടിയിൽ. തിങ്കളാഴ്ച വൈകുന്നേരമാണ് ഗഡഗിലെ നാർഗുണ്ട് ടൗണിൽ സമീർ ഷാഹ്പൂർ, ഷംസീർ എന്നീ യുവാക്കൾക്കു നേരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സമീർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. നാർഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർ.എസ്.എസ് നേതാവ് സഞ്ജു നെൽവാഡെയുടെ നേതൃത്വത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. അമ്മാവന്റെ ഹോട്ടലിൽ ജോലിക്കാരനായ സമീറും ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ഷംസീറും തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ടൗണിൽ […]

Continue Reading

കളനാട് ടൗണിൽ മീൻവണ്ടി വിളക്കു തൂണിലിടിച്ചു മറിഞ്ഞു 5 പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

മീന്‍വണ്ടി വിളക്കു തൂണിലിടിച്ചു മറിഞ്ഞു 5 പേര്‍ക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം. കെ എസ് ടി പി സംസ്ഥാന പാതയില്‍ കളനാട് ടൗണിലാണ് അപകടം. പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. മംഗ്ലൂരില്‍ നിന്ന് ജോലി കഴിഞ്ഞ് നീലേശ്വരം മടക്കരയിലേക്ക് പോകുന്നവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ 5 ആംബുലന്‍സുകളിലായി കണ്ണൂര്‍, മംഗ്ലൂരു ആശുപത്രികളിലേക്ക് കൊണ്ടുപോയി. പൊലീസും ഫയര്‍ ഫോര്‍സും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഏറെ പണിപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

ദേശീയപാതയിലെ കവര്‍ച്ച:​ സംഘത്തിലെ പ്രധാനികളെല്ലാം സി.പി.എം പ്രവര്‍ത്തകര്‍; പുറത്താക്കിയവരെന്ന് പാര്‍ട്ടി

കാസര്‍കോട്​: ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂരില്‍ 1.65 കോടി രൂപ കവര്‍ന്ന സംഭവത്തിന്​​ നേതൃത്വം നല്‍കിയത്​ കതിരൂര്‍ മനോജ്​ വധക്കേസിലെ ഒമ്ബതാം പ്രതി സിനില്‍.ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ്​ ലുക്ക്​ഔട്ട്​ നോട്ടീസ്​ ഇറക്കി. സിനിലിന് പുറമെ സുഹൃത്ത്​ വയനാട്​ സ്വദേശി സുജിത്തും ചേര്‍ന്നാണ്​ കവര്‍ച്ച നടത്തിയതെന്ന് ഇന്‍സ്‍പെക്ടര്‍ അജിത് കുമാര്‍ പറഞ്ഞു​. സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടു പോവുകയായിരുന്ന 1.65 കോടി രൂപയാണ്​ കവര്‍ച്ച ചെയ്തത്​. മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ […]

Continue Reading

കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്തിസഭാ യോഗം; കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തൽ. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ നിർദേശം. നാളെ നടക്കുന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാവുക.പൂർണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ടാവും. കോളജുകൾ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തിൽ ചർച്ച ചെയ്യും.അതേസമയം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും ആശുപത്രികളിലും ഓക്‌സിജൻ ബെഡുകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം തരംഗത്തിലോ […]

Continue Reading

മുളിയാർ മൂലടുക്കത്ത് കർഷകർക്ക് ഭീഷണിയായി നില കൊണ്ട കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി

കാസർഗോഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം വന്യുജീവി വകുപ്പ് ഷൂട്ടർ ബി.അബുൾ ഗഫൂറിന്റെ നേത്രത്വത്തിൽ ഉള്ള പ്രത്യക ദൗത്യ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലടുക്കത്തെ ചന്ദ്രന്റെ കൃഷി ഇടത്തിൽ പന്നിയെ കാണുകയും വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു. സെക്‌ഷൻ ഫോറസ്റ്റർ എൻ.വിസത്യൻ , വാച്ചർ ബി.രാജൻ , മസൂദ്ബോവിക്കാനം, ജിജിൻ ചന്ദ്രൻ,അബുല്ല കുഞ്ഞി കൊളത്തൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Continue Reading