ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഭിത്തിയിൽ കുറിപ്പ്

കൊല്ലം • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മണ്‍ട്രോതുരുത്ത് നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണു സൂചന. പുരുഷോത്തമന്‍ മാനസിക വെല്ലുവിളിക്കു ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വീടിനു പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ ഭിത്തിയിൽനിന്ന് ഒരു കുറിപ്പും കണ്ടെടുത്തു.

Continue Reading

കോളേജുകള്‍ അടച്ചേക്കും; അന്തിമ തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍

സംസ്ഥാനത്താകെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Continue Reading

പ്രിയ പിതാവ് ഇല്ലാത്ത ഒമ്പത് വർഷം

സ്നേഹനിധിയായ എന്റെ പിതാവിന്റെ വേർപാടിന് ഒമ്പത് വർഷം തികയുകയാണ്.2013 ജനുവരി 18 നായിരുന്നു ഞങ്ങളെയൊക്കെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഉപ്പയുടെ അന്ത്യം. ഉപ്പ പകർന്ന് തന്ന സ്നേഹവും ഉപദേശങ്ങളുമെല്ലാം ഒരു മുതൽകൂട്ടായി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.ഞാൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ കടപ്പാട് ഉപ്പയോട് മാത്രം.. വിദ്യാഭ്യാസം നേടേണ്ട ആവശ്യകതയെ കുറിച്ച് ഉപ്പ എന്നും വാചാലനാവുമായിരുന്നു.ഞങ്ങൾക്ക് വിദ്യ നേടിത്തരാൻ എത്ര കാശ് മുടക്കാനും ഉപ്പ തയ്യാറായിരുന്നു. എനിക്ക് സർക്കാർ ജോലി ലഭിക്കണമെന്നത് ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു.പ്രതീക്ഷിച്ച പോലെയല്ലെങ്കിലും എനിക്ക് ചെറിയ ഒരു ജോലി […]

Continue Reading

കാണാതായ യുവതികളെ കണ്ടെത്തി; ‘സ്വന്തമായി തൊഴിൽ ചെയ്തുള്ള ജീവിതമാണ് ആഗ്രഹിച്ചത്;

കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. സ്വന്തമായി തൊഴിൽ ചെയ്തുള്ള ജീവിതമാണ് ആഗ്രഹിച്ചതെന്ന് യുവതികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബംഗ്ളൂറിൽ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മുതലാണ് വിവാഹിതയായ 22 കാരിയേയും ഇവരുടെ ബന്ധുവും കോഴിക്കോട് സ്വദേശിനിയും കാസർകോട്ട് വിദ്യാർഥിനിയുമായ 19 കാരിയേയും കാണാതായത്. രണ്ട് വയസുള്ള മകനെ ഭർതൃഗൃഹത്തിലാക്കിയാണ് 22 കാരി വീടുവിട്ടത്. ബന്ധുവീട്ടിലും മറ്റും […]

Continue Reading

ആശങ്ക: ഇന്ന് 28,481 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 35.27%

കേരളത്തില്‍ 28,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ […]

Continue Reading

സമസ്ത മദ്റസ ജനുവരി 21 മുതൽ പൊതു പരീക്ഷ ക്ലാസുകളും മുതിർന്ന ക്ലാസുകളും മാത്രം ഓഫ് ലൈനിൽ

കോവിഡ് വ്യാപനം ശക്തമായതു് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകളിൽ 2022 ജനുവരി 21 മുതൽ പൊതുപരീക്ഷ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകൾ ഓഫ് ലൈനായും മറ്റു ക്ലാസുകൾ ഓൺലൈൻ ആയും പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയുമായിരിക്കും മദ്റസകൾ പ്രവർത്തിക്കുക.

Continue Reading

ചിക്മംഗളുരുവിൽ 19കാരനെ കുത്തികൊലപ്പെടുത്തി പിന്നിൽ ആർ എസ് എസ് എന്ന് മുസ്ലിം സംഘടനകൾ

മംഗളുരു :കർണാടകയിൽ ചിക്മംഗളുരുവിലെ ലെ ഗദഗിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. സമീർ (19)ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണ് എന്നും കലാപത്തിനുള്ള ശ്രമമാണിതെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു ,ഇന്നലെ രാത്രിയായിരുന്നു സംഭവം

Continue Reading

63 പേര്‍ക്ക് കൂടി ഒമിക്രോണ്‍, 9 സമ്പര്‍ക്ക രോഗികൾ

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ […]

Continue Reading

കാസർകോട്ട് കഴിഞ്ഞ 3 ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ; പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി കലക്ടറുടെ ഉത്തരവ്; ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം

കാസറഗോഡ് ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത് (50) പേരായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാറിൽ നിന്ന് കർശന നിർദ്ദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം […]

Continue Reading

എപ്പോൾ വിരമിക്കും? നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നടപ്പുപ്രായം 36 ആണ്. സാധാരണ ഗതിയിൽ പ്രൊഫഷണൽ ഫുട്‌ബോളർമാർ റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കുന്ന സമയം. എന്നാൽ, കളി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ സമയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ നേടിയതിനുള്ള ഫിഫയുടെ പ്രത്യേക പുരസ്‌കാരം നേടിയ പോർച്ചുഗീസ് താരം പറയുന്നത്. തന്നിൽ ഇനിയും കളി അവശേഷിക്കുന്നുണ്ടെന്നും നാല്-അഞ്ച് വർഷമെങ്കിലും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാര ദാനച്ചടങ്ങിൽ അവതാരകനായ ജെറമെയ്ൻ ഹെനാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. ‘എനിക്കിപ്പോഴും കളിയോട് അഭിനിവേശമുണ്ട്, ഗോളടിക്കാൻ മാത്രമല്ല… […]

Continue Reading