സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വി.ശിവന്‍കുട്ടി

സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് മാന ദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗ രേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.

Continue Reading

പൊള്ളും വില : പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി . പെട്രോളിന്  30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്. 

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ: ഗവ. പോളിടെക്കനിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ എട്ടിന് രാവിലെ 10-ന് നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. അപേക്ഷകർ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഇവയുടെ പകർപ്പുകൾ സഹിതം എട്ടിന് രാവിലെ 9.30-നകം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400. ▪️രാജപുരം: സെയ്ന്റ് പയസ് ടെൻത് കോളേജിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, […]

Continue Reading

സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി. പ്രതിപക്ഷ നേതൃ സ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയ ദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി. കൊല്ലപ്പെട്ട കർഷകന്‍റെ മാതാപിതാക്കളെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്യുന്ന ഒറ്റ ദൃശ്യത്തെയാണ് ബിജെപി ഏറെ ഭയപ്പെട്ടിരുന്നത്. കാറിടിച്ചു കൊല്ലപ്പെട്ട കർഷകരുടെ വസതികളിൽ ഇരുവരും എത്താതിരിക്കാൻ യോഗി ഭരണകൂടം ആവുന്നതും ശ്രമിച്ചു. കർഷകരുടെ വസതിയിലെത്താതെ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

കാസര്‍കോട്: യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കായുള്ള ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി. ഡി.എം.ഒ (ആേരാഗ്യം) ഇന്‍ ചാര്‍ജ് ഡോ.ഇ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എ. മുരളീധര നെല്ലൂരായ വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ഉമ്മര്‍, പഞ്ചായത്ത് മെമ്പര്‍ […]

Continue Reading

കർഷകർക്കെതിരായ നരനായാട്ട് സ്വതന്ത്ര കർഷക സംഘം ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി.

മുളിയാർ: കേന്ദ്ര മന്ത്രിമാരുടെബന്ധുക്കളുടെ നേതൃത്വത്തിൽ കർഷക സമരക്കാർക്ക് നേരെവാഹനം കയറ്റി കൊല്ലുകയും പോലീസി നെ ഉപയോഗിച്ച് നരഹത്യ നടത്തുകയും ചെയ്ത കേന്ദ്ര സർക്കാറിൻ്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ സ്വാതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി, […]

Continue Reading

കേശ ദാനം പുണ്യ ദാനം: നീട്ടി വളർത്തിയ മുടി രണ്ടാമതും ക്യാൻസർ രോഗികൾക്കു ദാനം നൽകി ചൗക്കിയുടെ സ്വന്തം അബ്ബാസ്

ക്യാൻസർ ചികിൽസയുടെ ഭാഗമായി ചെയുന്ന കീമോ തെറാപ്പി കാരണം ക്യാൻസർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുടെ മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നു . കീമോ കഴിഞ്ഞാൽ പിന്നെ പലരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്.മുടി ഇല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന തുറിച്ചുനോട്ടവും അല്ലെങ്കിൽ സഹതാപ പ്രകടനങ്ങളും, അതായിരിക്കും അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അത് മതി അവർ […]

Continue Reading

കേരളത്തില്‍ 13 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

കണ്ണൂര്‍ ഒഴികെ കേരളത്തിലെ 13 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Continue Reading

അനുസ്മരണം എ എം മുഹമ്മദാജി : നഷ്ടമായത് മൊഗ്രാലിന്റെ ചരിത്ര കലവറയുടെ താക്കോൽ, ✍🏻ടി.കെ അൻവർ

ഈ മഹാമാരിയുടെ കാലത്ത് ദിനംപ്രതി കേൾക്കുന്ന മരണവാർത്തകൾ നമ്മെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായി പ്രായഭേദമന്യേ നിരവധി പേരാണ് ഈ കെട്ട കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. യാത്രപറയുന്നത് നമുക്ക് ഏറെ വേണ്ടപ്പെട്ടവരാവുമ്പോൾ നമ്മുടെ മനസ്സിന് അത് വലിയ ആഘാതം സൃഷ്ടിക്കുന്നു.ഇത്തരത്തിൽ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ച ഒരു മരണമായിരുന്നു മൊഗ്രാൽ വളച്ചാലിലെ എ.എം മുഹമ്മദ് ഹാജിയുടേത്. ഏതാനും ദിവസം മുമ്പ് വിടപറഞ്ഞ മുഹമ്മദ്‌ ഹാജി വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ച് വർഷമായി വീട്ടിൽ വിശ്രമിക്കുകയിരുന്നുവെങ്കിലും നാടിന്റെ […]

Continue Reading

മത്സ്യത്തൊഴിലാളിയെ അഞ്ചാംഗ സംഘം ആക്രമിച്ചു

മഞ്ചേശ്വരം: അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ്‌ മത്സ്യത്തൊഴിലാളിയെ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം കടപ്പുറത്തെ അബ്ദുല്‍റഷീദിനെയാണ്‌ തലക്കടിയേറ്റ്‌ കുമ്പള സ്വകാര്യ ആസ്‌പ്രതിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ ആറ്‌ മണിയോടെ മഞ്ചേശ്വരം ഹാര്‍ബര്‍ കടപ്പുറത്ത്‌ വെച്ച്‌ മത്സ്യത്തൊഴിലാളികളായ അഞ്ചുപേര്‍ചേര്‍ന്ന്‌ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി. റഷീദിന്റെ തലക്ക്‌ ഒമ്പത്‌ തുന്നല്‍ വേണ്ടിവന്നു.

Continue Reading