കാസര്‍കോട് ജില്ലയിൽ 92 പേര്‍ക്ക് കൂടി കോവിഡ്, 127 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 92 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 127പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1283 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 527 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10466 പേര്‍ വീടുകളില്‍ 9936 പേരും സ്ഥാപനങ്ങളില്‍ 530 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10466 പേരാണ്. പുതിയതായി 722 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3781 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]

Continue Reading

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാക്കി

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം അന്വേഷിക്കുന്നവര്‍ക്കായി സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാക്കി. കെമാക്കി എക്സ്ജിടി എന്ന പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 2020 ജൂണില്‍ പുറത്തിറക്കിയ മോഡലാണെങ്കിലും പുതിയ പരിഷ്‌ക്കാരങ്ങളോടെയാണ് മോഡലിന്റെ പുതിയ രംഗപ്രവേശനം.  ജെല്‍ ബാറ്ററി പതിപ്പിനായി 45000 രൂപ മാത്രമാണ് മുടക്കേണ്ടത്. അതേ സമയം ലിഥിയം അയണ്‍ ബാറ്ററിയുള്ള വേരിയന്റിന് 60000 രൂപ മുടക്കണം. കൊമാകി, എക്സ്ജിടി മോഡലിന്റെ 25000 യൂണിറ്റുകള്‍ ഇതുവരെ വിറ്റതായി കമ്പനി അവകാശപ്പെടുന്നു.

Continue Reading

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതഃ കേരളാ-കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം▪️സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. എറണാകുളവും ആലപ്പുഴയും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിരുന്നു.

Continue Reading

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം, വ്യാപകമായുള്ളത് അബദ്ധധാരണകള്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ ഭാഗമായി അബദ്ധ ജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.   വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ലിംഗ നീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നത […]

Continue Reading

മുളിയാർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് മുളിയാർ മണ്ഡലം കമ്മിറ്റി ബോവിക്കാനം BARHS സ്കൂൾ ക്ലാസ്സ് മുറികൾ ശുചീകരിച്ചു

മുളിയാർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് മുളിയാർ മണ്ഡലം കമ്മിറ്റി ബോവിക്കാനം BARHS സ്കൂൾ ക്ലാസ്സ് മുറികൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി യൂത്ത് കോൺഗ്രസ്സ് കാസറഗോഡ് ജില സെക്രട്ടറി സ്വരാജ് കാനത്തൂർ ഉദ്ഘാടനം ചെയ്തു,മണ്ഡലം പ്രസിഡൻ്റ് സുധീഷ് പതനടുക്കം അധ്യക്ഷത വഹിച്ചു.അശ്വിൻ കാനത്തൂർ,മർസൂക് കോളോട്ട്,അശ്വിൻ തീയടുക്കം,ധന്യരജ്,ജിതിൻ പുതിയവീട്,സുശാന്ത് പാടികൊച്ചി, ധീരജ്,സന്ദീപ് കാനത്തൂർ നേത്രത്വം നൽകി

Continue Reading

ലഖിംപൂർ ഖേരി സംഭവം: റിട്ടയേർഡ് ജഡ്ജി അന്വേഷിക്കും; ഇരകളുടെ കുടുംബത്തിന് 45 ലക്ഷം

നാലു കർഷകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവം റിട്ടയേർഡ് ജഡ്ജി അന്വേഷിക്കുമെന്നും ഇരകളുടെ കുടുംബത്തിന് 45 ലക്ഷം നഷ്ട പരിഹാരം നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ പാഞ്ഞു കയറിയതിനെ തുടർന്ന് നാലു കർഷകരടക്കം ഒമ്പതു പേർ മരിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും 14 പേർക്കുമെതിരെ യു.പി പൊലീസ് […]

Continue Reading

ഉത്ര വധക്കേസ്; ഒക്ടോബര്‍ 11ന് വിധി പറയും

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒക്ടോബര്‍ 11ന് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ സൂരജ് മാത്രമാണ് പ്രതി.കഴിഞ്ഞ വര്‍ഷം മേയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കൈയില്‍ നിന്നാണ് മൂര്‍ഖനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും ഉത്ര അന്ന് […]

Continue Reading

പള്ളിക്കര, ബേക്കൽ, പാലക്കുന്ന് ഉദുമ എന്നിവിടങ്ങളിലെ ലോഡ്‌ജുകളിൽ പോലീസ് പരിശോധന,പിടിയിലായവർക്ക് താക്കീത്

ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ വിവിധ ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി. പള്ളിക്കര, ബേക്കൽ, പാലക്കുന്ന്, പള്ളം, ഉദുമ തുടങ്ങിയ ഇടങ്ങളിലെ 12-ഓളം ലോഡ്‌ജുകളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ അസാധാരണ സാഹചര്യത്തിൽ കണ്ടെത്തിയവരെ താക്കീത് നൽകി വിട്ടയച്ചു. ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം സി.ഐ.മാരായ ദാമോദരൻ (ബേഡകം) രഞ്ജിത്ത് രവീന്ദ്രർ (അമ്പലത്തറ), യു.പി. വിപിൻ (ബേക്കൽ), എസ്.ഐ.മാരായ രാജീവൻ, രത്നാകരൻ, സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.

Continue Reading

പ്രവാചകന്‍ മുഹമ്മദ് നബിയെ വരച്ച് വിവാദത്തിലായ കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് റോഡപകടത്തില്‍ കൊല്ലപ്പെട്ടു

സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് കൊല്ലപ്പെട്ടു. റോഡപകടത്തെ ത്തുടര്‍ന്നായിരുന്നു മരണം. ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു. 2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ ശരീരത്തോട് ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്. ദൈവ നിന്ദയാണെന്ന് പറഞ്ഞ് കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Continue Reading