സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കാസറഗോഡ് : സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒരു മാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, മുഹമ്മദ് നജീബ് ബല്ലാ കടപ്പുറത്തിന് അംഗത്വം നൽകി ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി.എ സലീം അധ്യക്ഷത വഹിച്ചു.സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് […]

Continue Reading

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; വിലവര്‍ധന തുടര്‍ച്ചയായ മൂന്നാം ദിവസം

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 104 രൂപ 38 പൈസയാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 67 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 64 പൈസയായി വില വര്‍ധിച്ചു. ഡീസലിന് 95 രൂപ 88 പൈസയാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടിയത്.

Continue Reading

ഒക്ടോബര്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒക്ടോബര്‍ അഞ്ചുവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല […]

Continue Reading

കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. മെയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഹോസ്ദുര്‍ഗ് താലൂക്കിലാണ് കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തത്-2005. മഞ്ചേശ്വരം താലൂക്ക്-1234, വെള്ളരിക്കുണ്ട് താലൂക്ക്-532, കാസര്‍കോട് താലൂക്ക്-279 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്. കാസര്‍കോട് താലൂക്ക്തല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം താലൂക്കതല ഉദ്ഘാടനം എ കെ എം.അഷ്റഫ് എം എല്‍ എയും […]

Continue Reading

വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വീണ്ടും കുത്തനെ കൂട്ടി

മുംബൈ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ദില്ലിയില്‍ ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ 1693 രൂപയായിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഇത് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് നേരത്തെ വില വര്‍ധിപ്പിച്ചത്. രണ്ടുതവണയായി 75 രൂപയുടെ വര്‍ധനവുണ്ടായി. വാര്‍ത്താ […]

Continue Reading

മൊഗ്രാല്‍പുത്തൂരില്‍ വീടിന്റെ വാതില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച നിലയില്‍. കവര്‍ച്ചാശ്രമമെന്ന് സംശയം

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ വീടിന്റെ വാതില്‍ കത്തിച്ച നിലയില്‍. കവര്‍ച്ചാശ്രമമെന്ന് സംശയിക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍സലാമിന്റെ വീടിന്റെ മുന്‍വശത്തെ വാതിലാണ് കത്തിച്ച നിലയിലുള്ളത്. സലാമിന്റെ സഹോദരനും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തംഗവുമായ സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഡി.എം നൗഫല്‍ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് സുബഹി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സലാമിന്റെ വീട്ടിലെ വാതില്‍ കത്തുന്നത് കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ സമീപത്ത് നിന്ന് തീപെട്ടിയും മണ്ണെണ്ണ ഒഴിച്ചതിന്റെ ചില സൂചനകളും കണ്ടതോടെ തീവെച്ചതാണെന്ന് […]

Continue Reading

സ്കൂൾ തുറക്കൽ; കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്കൂളുകളിലെ കൊവിഡ് പ്രതിരോധം എൻഎസ്എസ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകൾ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 186 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയിൽ 186പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 270പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1516 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11391 പേർ വീടുകളില10861പേരും സ്ഥാപനങ്ങളില്‍ 530പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 11391പേരാണ്. പുതിയതായി 477 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3627സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3052ആന്റിജന്‍ 567ട്രൂനാറ്റ് 8 ) 710പേരുടെ പരിശോധനാ ഫലം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]

Continue Reading