ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്ട്സാപ്പ് സന്ദേശത്തിലൂടെ വധഭീഷണി. നിങ്ങള്‍ക്കിനി നാല് ദിവസം കൂടിയുള്ളൂ എന്നാണ് യുപി പൊലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഭീഷണി സന്ദേശം വന്നത്. അജ്ഞാത നമ്പറില്‍ നിന്നാണ് വധഭീഷണി. ഇത് സംബന്ധിച്ച് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 29ന് വൈകിട്ടാണ് സന്ദേശം ലഭിക്കുന്നത്.