പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമ പ്രവർത്തകനും ഭാഷാഗവേഷകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി.
ബ്യാരി, കന്നട ഭാഷാഗവേഷകനായ ഇദ്ദേഹം മഹാകവി മൊയീൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന എന്ന അറബി – മലയാള കാവ്യം കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഇദ്ദേഹം രചിച്ച ‘കർണാടക ദർശന’ എന്ന പുസ്തകം രണ്ടായിരത്തോളം വർഷങ്ങളുടെ കന്നട ചരിത്ര ഗവേഷണ പുസ്തകമാണ്. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണിത്.
തവ നിധി എന്ന കന്നട വാരികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു.
മയ്യിത്ത് ഇച്ചിലങ്കോട് മാലിക്‌ദീനാർ ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.