ഗുജറാത്ത് ബറുച്ച് ആശുപത്രിയിലെ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം.12 പേർ വെന്തു മരിച്ചു, തീപിടുത്തത്തില്‍ നിരവധി രോഗികള്‍ക്ക് പരിക്കേറ്റു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയില്‍ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിക്കുള്ളിലെ കോവിഡ് കെയർ സെന്‍ററില്‍ തീ പടർന്നു പിടിക്കുകയായിരുന്നു. 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചതായാണ് പ്രാഥമിക നിഗമനം. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് ബറൂച്ച് പൊലീസ് അറിയിച്ചു.