ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ആദരിച്ച് -സന്ദേശം ലൈബ്രറി കാൻഫെഡ് യൂണിറ്റ്

Latest പ്രാദേശികം

ചൗക്കി:ജൂൺ 21 ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ചൗക്കി സന്ദേശം സംഘടന,ഗ്രന്ഥാലയം ,നെഹ്റു യുവ കേന്ദ്രം,കാൻഫെഡ് യുണിറ്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നി വയുടെസംയുക്തത്തിൽ ആദരിച്ചു. ഡോ : രൂപാ വി റാവു ജയഭാരതിയെ ഷാൾ അണിയിച്ചു സ്നേഹാഉപഹാരംനൽകി തുടർന്ന് ജയഭാരതി ഗാനം ആലപിച്ചു.
സംഗീതത്തിന്റെ പാലാഴി തീർത്ത വരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്റെ ശുദ്ധി വിളംബരം കൂടിയായാണ്. സംഗീതം ലോകം മുഴുവൻ സ്നേഹം കൊണ്ടു മൂടുന്നു. മനസ്സിനു ശാന്തി നൽകാനും ആത്മാവിനെ തൊട്ടുണർത്താനും സംഗീതത്തിന്റെ സപ്ത സ്വര വിശുദ്ധിക്കു കഴിയുമെന്ന് ഡോ: രൂപ വി റാവു പറഞ്ഞു ചടങ്ങിൽ കാസർകോട് താലുക്ക്ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻമാസ്റ്റർ .ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ്,സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം,ബഷീർ ഗ്യാസ്,പ്രകാശൻ കാവുമoം എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *