രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസം ഇതുവരെ 13 തവണയാണ് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.15 രൂപയും ഡീസലിന് 90.37 രൂപയുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ളത്. ഒരു ലിറ്റർ പെട്രോളിന് 99.71 രൂപയും ഡീസലിന് 91.57 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില വരും ദിവസങ്ങളിൽ 100 കടക്കുമെന്നുറപ്പാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഒരു ലിറ്റർ പെട്രോളിന് 10.4.42 രൂപയും ഡീസലിന് 97.18 രൂപയുമാണ്. യാത്രാക്കൂലിയും പ്രാദേശിക നികുതിയും വാറ്റ് നികുതിയും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകും.