പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം
സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്.
പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ് സുബോധ് കുമാര്‍ ജയ്സ്വാള്‍. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.