കാഞ്ഞങ്ങാട്ട് ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു ; ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്കാ :ഞ്ഞങ്ങാട് നഗരമധ്യത്തിൽ നാല് മാസം ഗർഭിണിയായ ആടിനെ മുന്നം ഗ സംഘം പീഡിപ്പിച്ചു കൊന്നു. ഒരാളെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.ആടിൻ്റെ ജഡം പോലീസ് പരിശോധന നടത്തി, കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്. മോഷ്ടിച്ച് കൊണ്ട് വന്ന ആടിനെയാണ് പീഡിപ്പിച്ചത്. ഹോട്ടൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശെന്തിലാണ് 39 പോലിസ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെട്ട രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണെന്ന് സൂചന. […]

Continue Reading

കാഞ്ഞങ്ങാട്ട് വ്യാപക മണൽ കടത്ത്; സംഘം പിടിയിൽ

കാസർകോട് കാഞ്ഞങ്ങാട്ട് വൻ കരമണൽ കടത്തുസംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ഭൂമിയിൽനിന്നും സർക്കാർ ഭൂമിയിൽനിന്നും രാത്രിയുടെ മറവിൽ മണൽ കടത്തുന്ന സംഘത്തെയാണ് പിടിച്ചത്. കാഞ്ഞങ്ങാടിനോട് ചേർന്നുള്ള കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി ഇതുവരെ 6 മണൽ ലോറികൾ പിടിച്ചെടുത്തു. കെട്ടിട നിർമാണത്തിനായാണ് വ്യാപകമായി കരമണൽ കടത്തിയിരുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു പുറമേ സർക്കാർ ഭൂമിയിൽനിന്നും മണൽ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. […]

Continue Reading

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലടക്കം ആശുപത്രി വാർഡുകളിൽ സന്ദർശകരുടെ ബാഹുല്യമനുഭവപ്പെട്ടിരുന്നു. രാവിലെ മുതൽ രോഗികളെ സന്ദർശിക്കുന്നവരുടെ വലിയ തിരക്കായിരുന്നു.കോവിഡ് സാഹചര്യത്തിലും രോഗികളെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. ദിനംപ്രതി കോവിഡ് രോഗികൾ വർധിക്കുമ്പോഴും സന്ദർശകർ കൂട്ടത്തോടെയെത്തുന്നതിൽ മാറ്റമില്ലാതായതോടെയാണ് ആശുപത്രി സൂപ്രണ്ട് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.

Continue Reading

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി

കാഞ്ഞങ്ങാട് :പാലക്കാട്ട് നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളും കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാടിന് കിഴക്കുള്ള കൗമാര പ്രായക്കാരനെ തേടിയെത്തിയതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പോലീസന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കാമുകനാണെന്ന് മനസ്സിലായി. മേൽവിലാസം ചോദിച്ചറിഞ്ഞതിൽ മണ്ണാർക്കാടാണെന്ന് പറഞ്ഞു. പോലീസ് ബന്ധപ്പെട്ടപ്പോൾ മണ്ണാർക്കാട് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായത് […]

Continue Reading

കാഞ്ഞങ്ങാട്ടെ ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

കാഞ്ഞങ്ങാട്: യോഗ്യതയില്ലാത്തവരെ പരിശീലകരാക്കിയെന്ന് കണ്ടെത്തിയതിനെതുടർന്ന് കാഞ്ഞങ്ങാട്ടെ ദുബായ് ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്ന് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. 2019 മുതൽ യോഗ്യതയില്ലാത്ത പരിശീലകരാണ് പഠിപ്പിച്ചതെന്നും സർട്ടിഫിക്കറ്റ് നേടിക്കൊടുത്തുവെന്നും ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടം 24-ന്റെ ലംഘനമാണെന്നും ആർ.ടി.ഒ.യുടെ ഉത്തരവിലുണ്ട്. ഓട്ടോമൊബൈൽ കോഴ്‌സിലോ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിലോ ഉള്ള ഡിപ്ലോമയാണ് പരിശീലകന്റെ യോഗ്യത. നേരത്തെ ഉണ്ടായിരുന്ന യോഗ്യതയുള്ള പരിശീലകൻ മാറിപ്പോയിട്ടും പകരക്കാരനെ നിയമിച്ചില്ല.മുൻ […]

Continue Reading

എൻഡോ സൾഫാൻ ഇരകളുടെ മരണം: കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ പ്രതിഷേധാഗ്നി.

കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇരകളുടെ മരണം കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും നഗരത്തെ ഈറനണിയിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോക്ടർ ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഗണേശൻ അരമങ്ങാനം, നാസർ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുൽ ഖയ്യൂമ്, അബ്ദുൽ ഖാദർ […]

Continue Reading

ബേഡകം പെർളടുക്കം കൊലപാതകം ; മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകൾ, കാരണമായത് ഭാര്യയിലുള്ള സംശയം

കാഞ്ഞങ്ങാട്: പെർലടുക്കം ടൗണിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷ ( 42), കൊല്ലപ്പെട്ടുവെന്നുറപ്പാക്കാൻ ഭർത്താവ് കുട്ട്യാനത്തെ അശോകൻ ഭാര്യയെ വാക്കത്തി കൊണ്ട് തുരുതുരെ വെട്ടി. ഉഷയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ബേഡകം പോലീസ് നടുങ്ങി. ഉഷയുടെ മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകളാണ് കാണപ്പെട്ടത്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും വെട്ടേറ്റു. മരണകാരണത്തിനിടയാക്കിയ മുറിവ് ശരീരത്തിന്റെ ഏത് ഭാഗത്തേറ്റത് മൂലമാണെന്നത് സംബന്ധിച്ച് വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷമെ പറയാനാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയിലുള്ള സംശയമാണ് അശോകനെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ച് വർഷത്തോളം […]

Continue Reading

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ വാഹന അപകടം ; യുവതി മരിച്ചു

കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക്പൂ. ച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. ലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം കാറിൽ ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ അതിഞ്ഞാലിൽ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസും തമ്മിൽ കൂട്ടിയടിച്ചാണ് അപകടം. പരികേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റി. അവിടെ നിന്നാണ് യുവതി മരണത്തിനു […]

Continue Reading

മകനെയും കൂട്ടി യുവതി ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി

കാഞ്ഞങ്ങാട്: മകനെയുംകൂട്ടി യുവതി ഭർതൃ പിതാവിനോടൊപ്പം ഒളിച്ചോടി. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് പള്ളി കൊച്ചിയിലാണ് സംഭവം. പന്നിഫാം ഉടമയായ വിൻസനും (61) മകന്റെ ഭാര്യ റാണിയുമാണ്(33) മകനെയും കൂട്ടി ഒളിച്ചോടിയത്. അടുത്തിടെ സ്വന്തം വീട്ടിലേക്കന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയ റാണി തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കാര്യം മനസ്സിലായത്. അന്വേഷണത്തിനിടെ വിൻസനയും കാണാതായിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Continue Reading