പിണറായിയുടെ രണ്ടാം വരവിൽ കേരള രാഷ്ട്രീയം

ലേഖകൻ : മുഹമ്മദ്‌ അഫ്സൽ കെ തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞല്ലോ. എൽ.ഡി.എഫ് തങ്ങളുടെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന തന്നെ നൽകി അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞു. വിപ്ലവകരമായ തീരുമാനമെടുത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎം നിലപാട് അഭിനന്ദനാർഹമാണ്. മാത്രമല്ല, വനിതകൾക്ക് മുമ്പുള്ളതിനേക്കാൾ പ്രാതിനിധ്യവും പാർട്ടി നൽകി. 1964-ൽ രൂപീകരിച്ച സിപിഐഎം എന്ന പ്രസ്ഥാനം 2005 ലാണ് ആദ്യമായി തന്നെ വനിതയായ ബൃന്ദാ കാരാട്ടിന് പോളിറ്റ് ബ്യൂറോയിൽ അംഗത്വം നൽകുന്നത്. പുരോഗമന ആശയത്തിന്റെയും നൂതനമായ ചിന്താഗതികളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരുപാട് […]

Continue Reading

ലോക്‌ഡൗൺ ഇളവുകൾ ജ്വല്ലറികളും, വസ്ത്രാലയങ്ങളും നിബന്ധനകളോടെ തുറക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രൂക്ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ഇളവുകള്‍. ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കുമാണ് ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.

Continue Reading

കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗങ്ങൾ

കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗങ്ങൾ = ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ, നിറയ്ക്കൽ, വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഓക്സിജൻ ടാങ്കർ ഡ്രൈവർമാർ = ഭിന്ന ശേഷിക്കാർ ഇന്ത്യൻ റയിൽവേ ഫീൽഡ് ഉദ്യോഗസ്ഥർ = റയിൽവേ ടി.ടി. ഇ. ഡ്രൈവർമാർ വിമാനത്താവളത്തിലെ ഫീൽഡ് ഗ്രൗണ്ട് ഉദ്യോഗസ്ഥർ = കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, കണ്ടക്ടർമാർ ആ മാദ്ധ്യമപ്രവർത്തകർ = മത്സ്യവിൽപ്പനക്കാർ പച്ചക്കറി വിൽപ്പനക്കാർ = ഹോർട്ടികോർപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ = മത്സ്യഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ = കൺസ്യൂമർഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ = […]

Continue Reading

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,491 പേർക്ക്, സമ്പർക്കം28,176,കോവിഡ് മുക്തരായത് 4369പേർ, മരണം 128

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കേരളം പുതു ചരിത്രമെഴുതി;രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍:ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കുള്ള സത്യപ്രതിജ്ഞ നടന്നു. ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സ​​ഗൗരവം പ്രതിജ്ഞയെടുത്തു. തുടർന്ന് സിപിഐയിൽ‍ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സ​ഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. റോഷി അ​ഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സ​​ഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ […]

Continue Reading

സാമ്പത്തിക നീതിയിലെ ഉത്സാഹം സമൂഹിക നീതിയിൽ ഉണ്ടായില്ല. പിണറായി സർക്കാറിനെതിരെ അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കാനിരിക്കെ സാമ്പത്തിക നീതിയുടെ കാര്യത്തിൽ ഇടത് സർക്കാറിനെ കുറ്റപ്പെടുത്തി സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) നേതാവ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരുടെ മകനുംഎസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ് ഹരി. മുഖപത്രമായ സിറാജിൽ ‘സാമൂഹിക നീതിയെന്ന ജനപ്രിയത’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ കാണിച്ച ഉത്സാഹത്തോട് അനുപാതികമായിട്ടാണോ സാമൂഹിക നീതിയുടെ കാര്യത്തിൽ പ്രവർത്തിച്ചത് എന്നത് ന്യായമായും […]

Continue Reading

കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടു മാസം ഗര്‍ഭിണി ആയിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് […]

Continue Reading

ക്യാപ്റ്റനും ടീമും റെഡി ; ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും 20 മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണ് ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​ട​​ങ്ങ്. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നു ശേ​​​ഷം രാ​​​ജ്ഭ​​​വ​​​നി​​​ൽ ചാ​​​യ​​​സ​​​ത്കാ​​​ര​​​വും തു​​​ട​​​ർ​​​ന്ന് ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​വും ചേ​​​രും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം, നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം, കെ ​​-റെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യും.

Continue Reading

‘പാർട്ടിയുടെ ശമ്പളവും ഗുഡ് സർട്ടിഫിക്കറ്റും വേണ്ട’; എ.എ റഹീമിനെ വെല്ലുവിളിച്ച് പോരാളി ഷാജി

കൊച്ചി: പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അ‍ജ്ഞാത സംഘമെന്നുമുള്ള സിപിഐഎം നേതാവ് എ എ റഹീമിന്റെ പരാമർശത്തിനെതിരെ ഷാജിയുടെ പോസ്റ്റ്. റഹീമിന്റെ ​ഗുഡ് സർട്ടിഫിക്കറ്റും പാർട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് ഷാജി പോസ്റ്റിൽ പറയുന്നു. പോരാളി ഷാജിയുടെ പോസ്റ്റ് വല്ലാതെ അഹങ്കരിക്കരുത് റഹിമേ.. പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് […]

Continue Reading

കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നെന്ന് -മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Continue Reading