കൃഷി നാശം : നഷ്ടപരിഹാരത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം

സംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക. കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ […]

Continue Reading

ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടു: വേഗത മണിക്കൂറില്‍ 130 കിലോ മീറ്റര്‍; രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.  തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 8 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പുലർച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് […]

Continue Reading

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ടെന്നും എന്നിരുന്നാലും ജാഗ്രത […]

Continue Reading

സംസ്ഥാനത്ത് മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സർക്കാർ വില നിശ്ചയിച്ചു

മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. പി.പി.ഇ കിറ്റ് -273 രൂപഎൻ 95 മാസ്ക് -22 രൂപട്രിപ്പിൾ ലെയർ മാസ്ക് -3 രൂപഫെയ്സ് ഷീൽഡ് – 21 രൂപസർജിക്കൽ ഗൗൺ – 65 രൂപഗ്ലൗസ് -5.75 രൂപസാനിറ്റൈസർ (500ml)- 192 രൂപഓക്സിജൻ മാസ്ക് -54 രൂപപൾസ് ഓക്സിമീറ്റർ -1500 രൂപ മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാനത്ത് സർക്കാർ വില നിശ്ചയിച്ചു; വിലവിവര പട്ടിക

Continue Reading

സംസ്ഥാനത്ത് 34694 കോവിഡ് കേസുകൾ, 93 കോവിഡ് മരണം, കാസറഗോഡ് 1092

കേരളത്തിൽ ഇന്ന് 34,694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂർ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസർഗോഡ് 1092, വയനാട് 48 2 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്ക് 26.41 ആണ്. ഇതുവരെ ആകെ […]

Continue Reading

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക് ഡൗൺ നീട്ടി മെയ് 23 വരെ ആണ് ലോക്കഡോൺ നീട്ടിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുക. മറ്റ് ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകൾ നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Continue Reading

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴ ഉണ്ടായേക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായിമാറും. ഇത് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും […]

Continue Reading

കോവിഡ് നിയന്ത്രണ ലംഘനം ഇന്നലെ മാത്രം 2779 പേർക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 668, 70, 9തിരുവനന്തപുരം റൂറല്‍ – 60, 39, 21കൊല്ലം സിറ്റി – 392, 47, 6കൊല്ലം […]

Continue Reading

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ല, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.

Continue Reading

പാലക്കാട് പൊലീസിനൊപ്പം വാഹന പരിശോധനയുമായി സേവാ ഭാരതി; പ്രതികരണവുമായി ഷാഫി പറമ്പില്‍

പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമായിരിക്കെ, പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ എത്തി. പൊലീസ് ഈ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതായിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് വരുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും പൊലീസിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഷാഫി അറിയിച്ചു. അതേസമയം പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. […]

Continue Reading