കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 3.5 ലക്ഷം കോവിഷീൽഡ് വാക്സിൻ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്സിൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്സിൻ കൊണ്ടുപോകും. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് – കാസറഗോഡ് 766

ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 29,318 പേര്‍ക്ക് രോഗമുക്തി; മരണം 68 കേരളത്തിൽ 35,801 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. […]

Continue Reading

‘മാസ്‌കിനും പള്‍സ് ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാല്‍ നടപടി; ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കണം’

തിരുവനന്തപുരം: പള്‍സ് ഓക്സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയയാരുന്നു മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ എന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായകമായ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 41971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

അടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി

അടുത്ത വർഷം മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തെ ബില്‍ ഇപ്പോഴാണ് പലയിടങ്ങളിലും വന്നു തുടങ്ങിയത്. ഇതില്‍ പലര്‍ക്കും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയുണ്ടായോ എന്ന സംശയത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. 2019 ജൂലായിലാണ് ഏറ്റവുമവസാനം സംസ്ഥാനത്ത് കെഎസ്ഇബി […]

Continue Reading

അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് മുതൽ നിലവിൽ

ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. കൂലിപ്പണിക്കാരും തൊഴിലാളികളും നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.

Continue Reading

കേരളത്തിൽ സർക്കാർ ആശുപത്രികളിലെ ഐ സി യു 80 % നിറഞ്ഞു.ബാക്കി 238 വെന്റിലേറ്റർ കിടക്കകൾ

സർക്കാർ ആശുപത്രികളിലെ ഐ സി യു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളിൽ 1199 ൽ 238 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.എന്നാൽ ഇടുക്കി, മലപ്പുറം, എറണാകുളം സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു.

Continue Reading

ലോക്ഡൗൺ മാർഗനിർദേശങ്ങളായി;കടകള്‍ രാവിലെ 6 മുതല്‍ വൈകീട്ട് 7.30 വരെ, ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ഡൗണിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും 10 മുതൽ ഒന്നു വരെ പ്രവർത്തിക്കാം. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ 20 പേരുടെ സാന്നിദ്ധ്യത്തിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ, കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സമീപത്തെ പോലീസ് സ്റ്റേഷനിലും അറിയിക്കണം. മരണാനന്തര […]

Continue Reading

ലോക്ഡൗൺ: കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസ് നടത്തും

ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന […]

Continue Reading

വാക്സിൻ പാഴാക്കാത്ത കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിൻ പാഴാക്കാതെ മാതൃക കാണിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയും നഴ്‌സുമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേരളത്തിന് ലഭിച്ച വാക്സിൻ പൂർണമായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രശംസയറിയിച്ചത്. വാക്സിൻ പാഴാക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും മാതൃക കാട്ടുന്നതിൽ സന്തോഷമുണ്ട്. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ വാക്സിൻ പാഴാക്കാതിരിക്കുന്നത് പ്രധാനമാണെന്നും മോദി ട്വീറ്റ് ചെയ്തു. കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് 73.38 ലക്ഷം ഡോസ് ലഭിച്ചെന്നും ഓരോ വയലിലും […]

Continue Reading