ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല ;ഓൺലൈൻ ക്ലാസുകൾ തന്നെ തുടരും

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Continue Reading

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു

എട്ട് മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. എട്ട് മുതൽ(ശനിയാഴ്ച) മെയ് 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.

Continue Reading

‘മോഷണശ്രമമല്ല, ദേഷ്യം വന്നതാ’: എടിഎം മെഷീന് തീയിട്ട പ്രതി പിടിയില്‍

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന്‍ കത്തിച്ച പ്രതി പിടിയില്‍. കോട്ടയം സ്വദേശി സുബിനാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ ശ്രമമല്ലെന്നും പണം കിട്ടാത്തതിന്‍റെ ദേഷ്യത്തിലാണ് മെഷീൻ കത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്‍ബിഐ എടിഎം കൌണ്ടറിലാണ് സംഭവം. പെട്രോളൊഴിച്ച് തീകൊടുത്ത് എടിഎം തകര്‍ത്ത നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. […]

Continue Reading

കോവിഡ് വ്യാപനം രൂക്ഷം ; ലോക്‌ഡോൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും സുപ്രീംകോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് തടയാനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ഉപദേശിച്ച് സുപ്രീംകോടതി. സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ പറഞ്ഞത്. ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങൾ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ […]

Continue Reading

മുഖ്യമന്ത്രി തലസ്ഥാനത്ത് ; രാജി കത്ത് ഇന്ന് ഗവർണർക്ക് നൽകും

തിളക്കമാർന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. ഇന്ന് തന്നെ ഗവർണറെ കണ്ടു രാജി സമർപ്പിക്കും. പിന്നീട് കാവൽ മന്ത്രിസഭ തുടരും. അതിനുശേഷം പാർലമെന്ററി യോഗം വിളിച്ചതിനു ശേഷം ആയിരിക്കും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവർണറെ കാണുക.. സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിൽ നടത്താനാണ് സാധ്യത

Continue Reading

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേരള നിയമസഭയിൽ 9 തവണ എംഎൽഎ ആയ ബാലകൃഷ്ണപിള്ള അഞ്ച് തവണ മന്ത്രി പദവും അലങ്കരിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ […]

Continue Reading

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ച് . 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആവില്ല എന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.ആര്‍ ടി പി സി ആര്‍ പരിശോധന […]

Continue Reading

കൊവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നം ഇല്ല .ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും […]

Continue Reading

തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

കുമ്പള: തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി തറാവീഹ്‌ നിസ്കാരത്തിനിടയിൽ നെഞ്ച്‌ വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബുഷ്‌റ. മക്കൾ: അഫ്‌ലഹ്‌, അഫ്രാസ്‌, ശമ്മാസ്‌, ഇഫത്ത്‌. സഹോദരങ്ങൾ: യൂസഫ്‌, ഫറൂഖ്‌, കബീർ, നസീറ

Continue Reading

വ്യാജ ഐഡി ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പെണ്കുട്ടികള്ക്ക് അശ്‌ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു ശല്യം ചെയ്യുന്ന യുവാവിനെ അബുദാബി പോലീസ് പിടികൂടി.

കണ്ണൂർ : വ്യാജ ഐഡി ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പെണ്കുട്ടികള്ക്ക് അശ്‌ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു ശല്യം ചെയ്യുന്ന യുവാവിനെ അബുദാബി പോലീസ് പിടികൂടി. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊടിയിൽ റഹീസിനെയാണ് (27) ഇന്ന് പുലർച്ചെ അബുദാബിയിലെ താമസ സ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അബുദാബി പോലീസ് 2 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.ഇദ്ദേഹത്തിനെതിരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലും പരാതി നിലവിലുണ്ട്.ഇദ്ദേഹം സ്വന്തം സഹോദരിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചു ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് അശ്‌ളീല […]

Continue Reading