ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു

Latest പ്രാദേശികം

നീലേശ്വരം :ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു.

ചായ്യോം മാനൂരിയിലെ സംഗീത അദ്ധ്യാപകൻ രാജൻ മാനൂരിയുടെ ഭാര്യ ഷിജി മോൾ (41 ) ആണ് മരിച്ചത്.

പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. പ്രസവത്തിന് ശേഷം കോവിഡ് പിടിപെട്ട് പിന്നിട് നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യൂമോണിയ ബാധിക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.

മക്കൾ :അർജ്ജുൻ കൃഷ്ണ (12), ഹിരൺമയ (2), 55 ദിവസം പ്രായമുള്ള കുട്ടിയും ഉണ്ട്. പരപ്പ ഇടത്തോടെ വിജയൻ നായർ , പത്മകുമാരി ദമ്പതികളുടെ മകളാണ്. സഹോദരൻ – വിജിമോൻ.

Leave a Reply

Your email address will not be published. Required fields are marked *