ലോക പ്രമേഹ ദിനം : മൊഗ്രാൽ ദേശീയവേദിയുടെ കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയായി

Latest

മൊഗ്രാൽ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയും ശ്രദ്ധേയവുമായി മാറി.

‘വ്യായാമം ശീലമാക്കൂ, ജീവിതശൈലി രോഗങ്ങൾ അകറ്റൂ’ എന്ന സന്ദേശവുമായി നാങ്കി കടപ്പുറത്ത് നിന്നും ആരംഭിച്ച സവാരി തീരദേശ റോഡിലൂടെ അഞ്ച് കിലോമീറ്ററോളം താണ്ടി കുമ്പള ടൗണിൽ സമാപിച്ചു.

പ്രഭാത സവാരിയിൽ ദേശീയവേദി പ്രസിഡന്റ്‌ എ. എം സിദ്ദീഖ് റഹ്‌മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌, എം എ മൂസ, റിയാസ് മൊഗ്രാൽ, ടി. കെ അൻവർ, അഷ്‌റഫ്‌ പെർവാഡ്,സെഡ്. എ മൊഗ്രാൽ,കെ മുഹമ്മദ്‌ കുഞ്ഞി, എം എ അബ്ദുൽ റഹ്‌മാൻ, പി. എ ആസിഫ്, എം.ജി മൂസ, മനാഫ് എൽ. ടി, എം ജി എ റഹ്‌മാൻ,എം എ മുഹമ്മദ്‌, റഷീദ് കസബ്, ജലാൽ ടി. എ, അബ്ദുള്ളകുഞ്ഞി നടുപ്പളം, അഷ്‌റഫ്‌ സാഹിബ്‌, എം എ ഇഖ്‌ബാൽ, റഫീഖ് മൈമൂൻ നഗർ തുടങ്ങിയവർ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *