‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കിവിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്.   മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് […]

Continue Reading

പരിയാരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ ഇതിലെ മുൻപും പലതവണ പാമ്പിനെ കണ്ടിട്ടുണ്ട്.

Continue Reading

പണിമുടക്ക് അതിരുവിട്ടു! പരപ്പ സ്കൂളിൽ അധ്യാപികയെ ഓഫീസിൽ പൂട്ടിയിട്ടു സമരാനുകൂലികൾ; പോലീസ് എത്തി രക്ഷപ്പെടുത്തി!

വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിനിടെ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ട സംഭവം വിവാദമായി. ബുധനാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സ്‌കൂൾ ഓഫീസിനകത്ത് വെച്ച് അധ്യാപിക സിജിയെ ഒരു സംഘം സമരാനുകൂലികൾ പൂട്ടിയിട്ടതായി പരാതി ഉയർന്നത്. ഈ അപ്രതീക്ഷിത സംഭവത്തിൽ സ്കൂളിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു‌.   സമരാനുകൂലികൾ അധ്യാപികയെ പൂട്ടിയിട്ടതറിഞ്ഞ്, പ്രധാന അധ്യാപികയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രഭാവതി ടീച്ചർ വിഷയത്തിൽ ഇടപെട്ടു. ഇത് സമരക്കാരുമായി വാക്കുതർക്കത്തിന് വഴിയൊരുക്കി. അധ്യാപികയെ മോചിപ്പിക്കണമെന്ന് പ്രഭാവതി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ   ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. […]

Continue Reading

കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‌റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം […]

Continue Reading

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ; ടിബി യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍

മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ടിബി യൂണിറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ദുരവസ്ഥയില്‍. വിണ്ടു കീറി വീഴാറായ പഴയ കെട്ടിടത്തില്‍ ടാര്‍ പോളിന്‍ വച്ച് മേല്‍ക്കൂര മറച്ചാണ് ചികിത്സ. ഉപയോഗ ശൂന്യമായ കെട്ടിടമെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ജീവന്‍ പണയം വച്ചാണ് രോഗികളും ജീവനക്കാരും ഇവിടെ കഴിയുന്നത്.   നേരത്തെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു. പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടുമില്ല. ഇതോടെയാണ് അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ താല്‍ക്കാലികമായി ടി ബി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. […]

Continue Reading

കുമ്പളയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍

കുമ്പള: ഒരു ഇടവേളക്ക് ശേഷം കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് തിരയുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെ(20)യാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്. നിസാരകാര്യത്തെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് കഴിഞ്ഞദിവസം കുമ്പള മാര്‍ക്കറ്റ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഘട്ടനത്തിലേര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ ശേഷം […]

Continue Reading

നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം, കേന്ദ്രങ്ങളിൽ മാറ്റമില്ല; വിശദാംശങ്ങളിവയാണ്…

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

Continue Reading

ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വയസുകാരി മുങ്ങി മരിച്ചു

മുള്ളേരിയ: ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അഞ്ച് വയസുകാരി പുഴയിൽ മുങ്ങി മരിച്ചു. കാറഡുക്ക കർമ്മന്തൊടിയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അടുക്കാത്തൊട്ടിയിലെ പയസ്വിനി പുഴയിലാണ് സംഭവം.ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

UAE-യില്‍ ബോട്ടപകടത്തില്‍ കാസറഗോഡ് സ്വദേശി മരിച്ചു; അപകടം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

ഷാര്‍ജ: പെരുന്നാള്‍ ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി മരിച്ചു. യു.എ.ഇയിലെ ഖോര്‍ഫക്കാനിലാണ് ബോട്ട് മറഞ്ഞത്. വാഴവളപ്പില്‍ വിജയന്റെയും ശ്യാമളയുടെയും മകന്‍ അഭിലാഷ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. പുതുതായി പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് നാട്ടില്‍ പോവാനിരിക്കെയാണ് അഭിലാഷിന്റെ ദാരുണമരണം. ഭാര്യ: അശ്വതി, മകള്‍: അഭയ. സഹോദരന്‍ അജീഷ് ബഹ്റൈനില്‍ ആണ്അപകടത്തില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു കുട്ടിയടക്കം മൂന്നു മലയാളികള്‍ക്ക് […]

Continue Reading