കേരളത്തിൽ 2026 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; ‘സംസ്ഥാനത്ത് മതതീവ്രവാദത്തിന് തടയിട്ടത് കേന്ദ്രസർക്കാർ’

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന്. ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്ന് അമിത് ഷാ പറഞ്ഞു.കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാർ. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നങ്കിൽ ഇതാ സമയമായിരിക്കുന്നു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2014 ൽ – 11 ശതമാനവും 19-ൽ […]

Continue Reading

‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കിവിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്.   മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് […]

Continue Reading

അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

Continue Reading

വയനാട് അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം; ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി

ഡൽഹി: ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി. ന്യൂനപക്ഷ ജനസംഖ്യ 30 ശതമാനത്തിൽ കൂടുതലുള്ള 60 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി നാല് മാസം നീളുന്ന ജനസമ്പർക്ക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിപാടി.ഓരോ മണ്ഡലത്തിൽനിന്നും നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന 5,000 ആളുകളെ കണ്ടെത്തി പാർട്ടിയുടെ അംബാസഡർമാരായി നിയോഗിക്കും. ജനസമ്പർക്ക പരിപാടിയുടെ […]

Continue Reading

ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്ലിംലീഗ് അംഗത്വം; അന്വേഷണം

ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ […]

Continue Reading

കേരളത്തില്‍ നേര്‍ക്കുനേര്‍ വെല്ലുവിളി; ബംഗാളില്‍ ബിജെപി-സിപിഎം ചര്‍ച്ച; ചിത്രങ്ങള്‍ പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് തൃണമൂല്‍

പശ്ചിമ ബംഗാളിലെ ഭരണം അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി എം.പി രാജു ബിസ്ത, എം.എല്‍.എ ശങ്കര്‍ ഘോഷ് തുടങ്ങിയ നേതാക്കള്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം പുറത്ത് വന്നതോടെയാണ് രാഷ്ട്രീയ വിവാദം കത്തിപടര്‍ന്നത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടില്‍ ദീപാവലി ദിനത്തിലായിരുന്നു ചര്‍ച്ച. ബംഗാളില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ അടുത്ത […]

Continue Reading

കോടിയേരി ഒഴിഞ്ഞു… ഇനി എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെത്തും. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ […]

Continue Reading

പ്രതിസന്ധികാലത്ത് കോൺഗ്രസിനെ ‘കൈ’വിട്ട രാഷ്ട്രീയ നേതാക്കൾ ഇവരൊക്കെയാണ്

ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി അനുഭവിക്കുകയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഒരു കാലത്ത് രാജ്യത്ത് പ്രതാപത്തോടെ അധികാരം കൈയാളിയിരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അധികാരമുണ്ടായിരുന്ന കാലത്ത് അതെല്ലാം നിരന്തരം അനുഭവിച്ചിരുന്ന മുതിർന്ന നേതാക്കളാണ് പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് പുതിയ ലാവണങ്ങൾ തേടി പോകുന്നത്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഗുലാം നബി ആസാദ്. അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവച്ച കോൺഗ്രസ് നേതാക്കളുടെ പട്ടിക വളരെ നീണ്ടതാണ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും […]

Continue Reading

‘വളരാന്‍ അനുവദിക്കുന്നില്ല’; സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം

കാസർകോട്: സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.ജില്ലാ സമ്മേളനത്തില്‍  ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ളത്. കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സിപിഎം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ […]

Continue Reading

ഉത്തർപ്രദേശിൽ ‘തിരംഗ യാത്ര’യ്ക്കിടെ തമ്മിൽതല്ലി ബി.ജെ.പി പ്രവർത്തകർ(വീഡിയോ കാണാം )

ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്ന ‘തിരംഗ യാത്ര’യ്ക്കിടെ പരസ്പരം ഏറ്റുമുട്ടി ബി.ജെ.പി പ്രവർത്തകർ. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന ബി.ജെ.പി പരിപാടിക്കിടെയാണ് സംഭവം.പരിപാടിക്കായി എത്തിയ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു പ്രവർത്തകർ തമ്മിൽ തമ്മിൽതല്ലിയത്. പ്രവർത്തകർ എത്തിയ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. തർക്കം മൂർച്ഛിച്ചതോടെ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടിയായി. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.ഒരു ബൈക്കപകടവുമായി ബന്ധപ്പെട്ട് ചെറിയ കുട്ടികൾ തമ്മിൽ നടന്ന ചെറിയ കശപിശയാണ് തിരംഗ യാത്രയ്ക്കിടെയുണ്ടായതെന്നാണ് കാൺപൂർ […]

Continue Reading