പ്രതിദിനം ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം; 70 വയസിന് മുകളിലുള്ളവര്‍ക്കും അനുമതി

ജിദ്ദ: രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക്​ അനുമതി. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ എടുത്ത 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഇഅ്​തമർനാ, തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉംറക്ക്​ പെർമിറ്റ് നൽകാനും ബുക്കിങിനും അനുവദിച്ചുള്ള നിർദേശം ഹജ്ജ്​ ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം​ റിപ്പോർട്ട്​ ചെയ്​തു. കോവിഡിനെ തുടർന്ന്​ ​ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഉംറക്ക്​ അനുമതി നൽകുന്നത്​ നിർത്തി വെച്ചിരുന്നത്​. ഉംറ പുനരാരംഭിച്ചപ്പോൾ ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശമനുസരിച്ച്​ രാജ്യത്തിനകത്തുള്ള 18 നും 70 […]

Continue Reading

വീട്ടിൽ കയറി12കാരിയോട് അപമര്യാദയായി പെരുമാറി, ഹൊസ്ദുർഗ് പോലീസ് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു

കാഞ്ഞങ്ങാട്: 12കാരിയെ വീട്ടിൽ കയറി ചുംബിച്ച അതിഥി തൊഴിലാളിയുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു. അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിയുടെ മാറിടത്തിൽ പിടിച്ചതായുള്ള പരാതിയിൽ പോലീസ് മറ്റൊരു കേസ്സും റജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗിൽ വാടക വീട്ടിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ പെൺകുട്ടിയെ ചുംബിച്ചെന്ന പരാതിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ പേരിലാണ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെതിരെ അതിഥി തൊഴിലാളി കുടുംബത്തിലെ യുവതി നൽകിയ പരാതിയിലാണ് പോലീസ് […]

Continue Reading

രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ താരതമ്യേന കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.ഉത്സവകാല ആഘോഷങ്ങള്‍ രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലുള്ള വിഷയമല്ല. രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയമെന്നും […]

Continue Reading

‘ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല’: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ട്. എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല. ഇത്തരം കാര്യങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതു പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Continue Reading

മണിപ്പൂരില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് മരണം

രണ്ടാം ലോക മഹാ യുദ്ധ കാലത്തേത് എന്ന് കരുതപ്പെടുന്ന  ബോംബ് പൊട്ടി ത്തെറിച്ച് മണിപ്പൂരില്‍ രണ്ട് മരണം. മണിപ്പൂരിലെ മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മോറേ പട്ടണത്തിലാണ് അപകടം.  ലാല്‍സംഗ്മൌണ്ട് ഗാങ്ടേ (27) ലിംകോഗിന്‍ ഗാങ്ടേ (23) എന്നീ ചെറുപ്പക്കാരാണ് മരിച്ചത്.   ബുധനാഴ്ച വീടിന് പുറകില്‍ മാലിന്യ ക്കുഴി കുഴിക്കുകയായിരുന്ന ചെറുപ്പക്കാരുടെ മണ്‍വെട്ടി ബോംബില്‍ തട്ടുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് കേസന്വേഷണം നടത്തിയ തെങ്ക്നൌപാല്‍ ജില്ലാ പോലീസ് സുപ്രണ്ട് എം.അമിത് പറഞ്ഞു

Continue Reading

കലണ്ടര്‍ അവസാനിച്ചു; കേരളത്തില്‍ മഴ 16% കുറവ്

തിരുവനന്തപുരം: ഔദ്യോഗികമായി 2021 കാലവര്‍ഷത്തിന്റെ കലണ്ടര്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ മഴയില്‍ 16 ശതമാനം കുറവ് സംഭവിച്ചതായി കാലവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍. കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ വരെ ലഭിച്ചത് ശരാശരി 1718.8 മില്ലിമീറ്റര്‍ മഴയാണ്. ശരാശരി ലഭിക്കേണ്ടിയിരുന്നത് 2049.2 മില്ലിമീറ്റര്‍ മഴയായിരുന്നു. കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റര്‍. എന്നാല്‍ കാസര്‍കോടും ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ 19% കുറവാണു ഇത്തവണ ലഭിച്ചത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് ശരാശരിയെക്കാള്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട്888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 25,087 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955, വയനാട് 574, കണ്ണൂര്‍ 912, കാസര്‍ഗോഡ് 949 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,42,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,12,662 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ; യൂണിഫോമും ഹാജറും നിർബന്ധമല്ല

സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾ ക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു.

Continue Reading

എയിംസ് കാസർകോട്ട് വേണം; സ്വപ്ന സാക്ഷാത്കാരത്തിനായി നാട് ഒന്നിച്ചു; ചരിത്രമായി കൂട്ട ഉപവാസം

കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിന് അനുവദിക്കുന്ന എയിംസിനു വേണ്ടിയുള്ള പ്രപ്പോസലിൽ കാസർഗോഡ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മുന്നിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം കാസർഗോഡിന്റെ ശബ്ദമായി മാറി. “വേണം എയിംസ് കാസർഗോഡ് ” എന്നവാക്കിലെ അക്ഷരങ്ങൾ ചേർത്ത് പിടിച്ച് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ജനപ്രതിനിതികൾ അടക്കം എം പി രാജമോഹൻ ഉണ്ണിത്താൻ,എം ൽ എ .എൻ .എ നെല്ലിക്കുന്ന്എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി,സുഹൈർ അസ്ഹരി […]

Continue Reading

ആസ്തിയിൽ വൻ വളർച്ച: എതിരാളികളില്ലാതെ മുകേഷ് അംബാനി, പത്താമത്തെ വർഷവും രാജ്യത്ത് ഒന്നാമൻ

മുംബൈ: തുടർച്ചയായ പത്താമത്തെ വർഷവും രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന റെക്കോർഡ് മുകേഷ് അംബാനിക്ക് സ്വന്തം. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അംബാനിക്ക് ഇപ്പോൾ 718000 കോടി രൂപയുടെ ആസ്തിയുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവാണ് ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.  രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും കുടുംബവുമാണ്. 505900 കോടി രൂപയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്ന കുടുംബത്തിന്റെ ആസ്തി. അദാനി ഗ്രൂപ്പിന്റെ സംയോജിത വിപണി മൂലധനം ഒൻപത് ലക്ഷം കോടി രൂപയാണ്. അദാനി […]

Continue Reading