‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക് വിളി കേൾക്കാനാവും.   ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ആപ്പ് പ്രാദേശിക പള്ളികളിൽ നിന്നും വിശ്വാസികൾക്ക് നേരിട്ട് ആസാൻ വഴി എത്തിക്കാൻ സഹായിക്കുന്നുവെന്ന് മാഹിം ജുമാ മസ്ജിദിന്റെ മാനേജിംഗ് ട്രസ്റ്റി ഫഹദ് […]

Continue Reading

പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞു, ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു∙ പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞ ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ബെലഗാവിയിലെ ഹുക്കേരി താലൂക്കിലാണ് സംഭവം.   പശുക്കളുമായി പോയ വാഹനം തടഞ്ഞ ശ്രീരാമ സേന പ്രവർത്തകർ ഇവയെ ഇംഗലി ഗ്രാമത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ പശുക്കളുടെ ഉടമസ്ഥനായ ബാപുസ മുൾ‌ട്ടാനി ഗോശാലയിൽ എത്തി അവയെ മോചിപ്പിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് പ്രവർത്തകർ ഗോശാലയിലേക്ക് എത്തി.   മുൾട്ടാനിയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ശ്രീരാമസേന പ്രവർത്തകർ ബഹളം വച്ചതോടെ ഗ്രാമവാസികൾ […]

Continue Reading

കാസർഗോഡ് ചീട്ടുകളി സംഘം പിടിയിൽ; 19,300 രൂപ പിടിച്ചെടുത്തു

കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.   പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ […]

Continue Reading

മകളുടെ വിവാഹത്തിനായി ലോണെടുത്തു, തിരിഞ്ഞ് നോക്കാതെ മകള്‍; വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു, വയോധിക കുടുംബം പെരുവഴിയില്‍

കാസർകോട്: കാസർകോട് നീലേശ്വരം പള്ളിക്കരയിൽ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായി വയോധിക കുടുംബം. പള്ളിക്കര മുണ്ടേമാടിലെ പത്മനാഭൻ, ദേവി ദമ്പതികൾ അന്തിയുറങ്ങുന്ന താൽക്കാലിക ഷെഡിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ബാങ്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ്.   നീലേശ്വരം പള്ളിക്കര മുണ്ടേമാടിലെ പത്മനാഭന് 70 ഉം ഭാര്യ ദേവിക്ക് 58 ഉം വയസാണ്. 2015 ൽ നീലേശ്വരം യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ ലോണെടുത്തു. മകൾ സജിതയുടെ കല്യാണത്തിനും വീട് അറ്റകുറ്റ പണികൾക്കുമായിരുന്നു ഇവര്‍ […]

Continue Reading

ജീവനക്കാരനെ കബളിപ്പിച്ച് ഫോൺ കവർച്ച, താമരശേരിയിൽ മൊബൈൽ കടയിലെ മോഷണത്തിന്റെ ദൃശ്യം

ജീവനക്കാരനെ കബളിപ്പിച്ച് ഫോൺ കവർച്ച, താമരശേരിയിൽ മൊബൈൽ കടയിലെ മോഷണത്തിന്റെ ദൃശ്യം

Continue Reading

പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് ദേഹത്ത് ഡെസ്‌കിട്ട് പരിക്കേൽപ്പിച്ചു ഏഴ് പ്ലസ്ടു വിദ്യാർഥികൾക്കെതിരേ കേസ്‌

മുള്ളേരിയ : ആദൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ ക്ലാസ് മുറിയിലും പുറത്തും വെച്ച് ക്രൂരമായി മർദിച്ചതിന് ഏഴ് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ ആദൂർ പോലീസ് കേസെടുത്തു.   പ്ളസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമാണ് മർദിച്ച് ക്ലാസ് മുറിയിലെ ഡെസ്ക് ദേഹത്തേക്ക് ഇട്ടത്. പരിക്കേറ്റ കുട്ടി കുറച്ചുദിവസം പേടിച്ച്‌ വീട്ടിൽ പറഞ്ഞില്ല. കഴുത്തിനടക്കം വേദന കൂടിയപ്പോൾ പിതാവിനോട് പറഞ്ഞ് കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഷൂസ് ധരിച്ചെന്ന കാരണത്തലാണ് ആക്രമണം. […]

Continue Reading

ഒരു വയസുകാരന്‍റെ മരണം:മാതാപിതാക്കൾ ചികിത്സിച്ചില്ലെന്ന് ആരോപണം;മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹന്‍ ഇന്നലെയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം സംസ്‌കരിച്ചെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.   സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Continue Reading

താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി; പരിശോധന തുടരുന്നു

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചോര്‍ച്ച കണ്ടെത്തിയത്. 15 ദിവസം പരിശോധന തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസം വരെയെടുക്കും.

Continue Reading

കൊലയ്ക്ക് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു; പിന്തുടർന്നെത്തി പൊലീസ്; മഞ്ചേശ്വരത്ത് അമ്മയെ കൊന്ന മകൻ പിടിയിൽ

കാസര്‍കോട്: മഞ്ചേശ്വരത്ത് മാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. വൊര്‍ക്കാടി സ്വദേശി മെല്‍വിനാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം വൊര്‍ക്കാടിയില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.   കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സാഹായിച്ചത്. ഓട്ടോ വിളിച്ച് പ്രതി ഹൊസങ്കടിയില്‍ എത്തിയെന്നും അവിടെ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു ഓട്ടോഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. […]

Continue Reading