മേധാവിത്വം തുടര്‍ന്ന് ബിജെപി, അതിജീവനത്തിനായി കോണ്‍ഗ്രസ്, നേട്ടങ്ങളുമായി ആംആദ്മി; ആരാകും ഭാവി ജേതാവ്?

ദില്ലി : ബിജെപിയുടെ തുടരുന്ന മേധാവിത്വവും, അതിജീവനത്തിനായുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടവുമാണ് 2022 ൽ രാജ്യത്തെ രാഷ്ട്രീയ കലണ്ടറിന്‍റെ താളുകള്‍ മറിച്ചത്. 2024 ലേക്കുള്ള ശക്തി സംഭരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴേ തീവ്രശ്രമം നടത്തുമ്പോള്‍, ഭാരത ജോഡോ യാത്രയിലൂടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ഗാന്ധി രാജ്യപര്യടനത്തിലാണ്. പഞ്ചാബില്‍ വേരുറപ്പിച്ചതിന് പിന്നാലെ ഗുജറാത്തിലെ സാന്നിധ്യത്തോടെ ദേശീയ പദവി നേടിയ ആംആദ്മി പാര്‍ട്ടിയും വളര്‍ച്ചയുടെ വഴികള്‍ തേടുകയാണ്. വരും വര്‍ഷങ്ങളിലും ബിജെപിയുടെ പ്രചാരണമുഖം ആരാകുമെന്ന ചോദ്യത്തിന് തല്‍ക്കാലം പകരം പേരുകളില്ല. മൂന്നരപതിറ്റാണ്ടിന് ശേഷം […]

Continue Reading

പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു കുഞ്ഞ്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കോണ്‍ക്രീറ്റ് മതില്‍; ദേശീയപാതാ വികസനത്തില്‍ വഴിമുട്ടി ബീഫാത്തിമയും കുടുംബവും

ചെർക്കള: ദേശീയപാതാവികസനത്തിന്റെ ഭാഗമായി വീടിനോട് ചേർന്ന് മുൻഭാഗത്ത് കോൺക്രീറ്റ് ഭിത്തി ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കയാണ് ചെങ്കള സന്തോഷ് നഗറിലെ കെ. ബീഫാത്തിമയും കുടുംബവും. ചെങ്കള സന്തോഷ് നഗറിനും നാലാംമൈലിനും ഇടയിൽ ദേശീയപാതയോട് ചേർന്ന് താഴ്ന്ന് കിടന്ന 18 സെന്റിലാണ് വീടുണ്ടായിരുന്നത്. മുൻഭാഗത്തുണ്ടായിരുന്ന കിണർ ഉൾപ്പെടെയുള്ള മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിന് നൽകിയിരുന്നു. വീടിന്റെ മുൻഭാഗത്തുണ്ടായിരുന്നു ഏക വഴി കെട്ടിയടക്കുംവിധം മൂന്ന് മീറ്ററോളം ഉയരത്തിലാണ് ഇപ്പോൾ കോൺക്രീറ്റ് ഭിത്തി പണിതത്. ബീഫാത്തിമ്മയും മക്കളായ അസൈനാർ, നാസർ, സമർ […]

Continue Reading

200 മില്യൻ ഡോളർ; റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ […]

Continue Reading

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്നും ആരോപിച്ചുകൊണ്ട് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം. ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.ഇന്നലെ വൈകിട്ട് 3 […]

Continue Reading

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ

മുംബൈ: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതി​രെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് ​കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ​ഉയർത്തിയതാണ് രൂപക്ക് തിരിച്ചടിയായത്.ഈ വർഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളർ ഇൻഡക്സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. […]

Continue Reading

ലോകത്ത് ഓരോ വർഷവും പാഴാക്കുന്നത് ഒരു ബില്യൺ ടൺ ഭക്ഷണം: റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ഭക്ഷണം പാഴാക്കരുത് എന്ന് കേട്ടുവളർന്നവരാണ് നമ്മളെല്ലാവരും. മുതിർന്നവരിൽ നിന്നും അധ്യാപകരിൽ നിന്നും ഒരിക്കലെങ്കിലും ഇത് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണം പാഴാക്കുന്നത് ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തവരോട്  ചെയ്യുന്ന ക്രൂരതയാണ്. അതിന് പുറമെ ഇതിലൂടെ പാഴാവുന്നത്.  പ്രകൃതി വിഭവങ്ങളാണ് .എന്നാൽ ലോകത്ത് ഓരോ വർഷവും ഒരു ബില്യൺ ടൺ ഭക്ഷണം പാഴാക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതായത്, ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴായിപ്പോകുന്നു എന്നാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) […]

Continue Reading

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമർദ്ദനം; യുവതിയേയും കുട്ടികളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്ഉരൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം […]

Continue Reading

നൂറ്റാണ്ടിന്റെ താരത്തിന് വിട; പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 82കാരനായ താരം അന്തരിച്ചതായി മാനേജര്‍ ജോ ഫ്രാഗയാണ് ലോകത്തെ അറിയിച്ചത്. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്ന പെലെ, ഒരു മാസമായി ഗുരുതരാവസ്ഥയിലായിരുന്നു. വിലാ ബെല്‍മിറോയിലെ സാന്‍റോസ് ക്ലബിന്‍റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാരം. രാജ്യത്തിന്‍റെ പ്രിയപുത്രന്‍റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്‍റെ ഇതാഹാസതാരമെന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് […]

Continue Reading