ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇന്‍റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

ദില്ലി: ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.     എന്താണ് ബിറ്റ്ചാറ്റ്?   നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് […]

Continue Reading

വിവാഹമോചനത്തിന് കാരണം വ്യക്തമാക്കേണ്ട; യു.എ.ഇയില്‍ അമുസ്‌ലിം വ്യക്തിനിയമം ബുധനാഴ്ച മുതല്‍

അബുദാബി: യു.എ.ഇയില്‍ അമുസ്‌ലിം വ്യക്തിനിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിയമം നടപ്പില്‍വരുന്നതോടെ മുസ്‌ലിം ഇതര സമുദായത്തില്‍പെട്ടവരുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സാമ്പത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകള്‍ യു.എ.ഇ കോടതികളില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കും. ഇസ്‌ലാമിക നിയമത്തില്‍ ബാധകമായ വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ വിവാഹ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തീര്‍പ്പാക്കാന്‍ നിയമം ഉപകാരപ്പെടും. വിദേശികളെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഫെഡറല്‍ വ്യക്തിനിയമം നടപ്പാക്കുക. യു.എ.ഇയില്‍ താമസക്കാരായ മലയാളികള്‍ക്കടക്കം നിയമം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.അബൂദാബി എമിറേറ്റില്‍ 2021 മുതല്‍ ഈ […]

Continue Reading

ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്നും അദാനി പുറത്ത്; മൂന്ന് ദിവസത്തിനിടെ നഷ്ടം 3400 കോടി ഡോളര്‍

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ പത്തില്‍ നിന്നും ഗൗതം അദാനി പുറത്ത്. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്നും 11ാം സ്ഥാനത്തേക്കാണ് അദാനി കൂപ്പുകുത്തിയത്. മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് ഗൗതം അദാനിക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്ന സ്ഥാനവും അദാനിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാള്‍ ഒരു സ്ഥാനം മുകളിലാണ് നിലവില്‍ ഗൗതം അദാനി. 844 കോടി ഡോളറിന്റെ […]

Continue Reading

‘യാത്ര രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ തുടരും’; യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ

യാത്രയുടെ പുരോഗതി അറിയിച്ച് ഹജ്ജ് കർമം നിർവഹിക്കാനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് […]

Continue Reading

ഉയരെക്കുതിച്ച് ഗോൾഡ്; ഒരു പവൻ ആഭരണത്തിന് 46,000 രൂപ: വില ഇനിയും മേലോട്ട്?

1925ൽ 13 രൂപ 75 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കറൻ‌സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ അന്നും മൂല്യമേറിയ ഉൽപന്നം തന്നെ. ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോൾ പൊന്നിനു വില പവന് 42,160 രൂപ. 8 വർഷം മുൻപ് 18720 രൂപയായിരുന്ന സ്വർണമാണ് ഇപ്പോൾ 42,480 രൂപ വരെ എത്തിയത്. രാജ്യാന്തര വിപണിയിലുണ്ടായ ലാഭമെടുപ്പു മൂലം വില 42,000 രൂപയിലേക്കു വീണ്ടുമെത്തിയെങ്കിലും വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് വിപണിയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും […]

Continue Reading

പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് മാതൃകയായി ഒരമ്മ

മുലപ്പാൽ ബാങ്കിലേക്ക് പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാന ചെയ്ത് ശ്രീവിദ്യയെന്ന അമ്മ മാതൃകയായി. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യ മുലപ്പാല്‍ സംഭാവന ചെയ്തത്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇവര്‍ ഇടം നേടി. ശ്രീവിദ്യ കെ (27) രണ്ടാമത്തെ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുന്നുണ്ട്. ദിവസവും കുഞ്ഞിന്‌ പാൽ കൊടുത്തു കഴിഞ്ഞാൽ ശേഷിക്കുന്ന പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ […]

Continue Reading

ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി: വൃദ്ധയടക്കം ഒമ്പതുപേരെ കൊന്നു; ആംബുലൻസ് തടഞ്ഞിട്ടു

ജെനിൻ: ഫലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. വൃദ്ധയടക്കം ഒമ്പത് മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തി. പ്രദേശത്ത് കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രായേൽ നരനായാട്ടിൽ ഏറ്റവും രക്തരൂക്ഷിതമായ ദിനമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വെടിയേറ്റവരെയും കൊണ്ട് പോയ ആംബുലൻസ് യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞിട്ടതായും ​ഫലസ്തീൻ അധികൃതർ അറിയിച്ചു.നടന്നത് കൂട്ടക്കുരുതിയാണെന്നും ഇസ്രായേൽ വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റുവെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. മഗ്ദ ഉബൈദ് എന്ന അറുപതുകാരിയാണ് ​ഇന്ന് കൊല്ലപ്പെട്ട […]

Continue Reading

ഭൂമിയുടെ ഉൾക്കാമ്പ് ഇടയ്ക്ക് കറക്കംനിർത്തി, തിരിഞ്ഞുകറങ്ങി; ഇതുപോലെ 2040ന് ശേഷം

ബെയ്ജിങ് • ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞർ. ചൈനയിലെ പീക്കിങ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണ് ഈ നിഗമനത്തിനു പിന്നിൽ. നേച്ചർ ജിയോസയൻസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 2009 ൽ ആണ് എതിർ ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വർഷത്തിലൊരിക്കൽ ഉൾക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. എൺപതുകളിൽ ആണ് ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു […]

Continue Reading

മക്കയിലെ ഹറം മസ്ജിദിലെ കനത്ത മഞ്ഞുവീഴ്ച; വിഡിയോയിലെ സത്യം..?

മക്കയിലെ ഹറം മസ്ജിദിൽ വലിയ തരത്തിൽ മ‍ഞ്ഞ് വീഴുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വി‍ഡിയോയിൽ യാതൊരു സത്യവുമില്ലെന്ന് രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നെന്നാണ് റിപ്പോർട്ട്. തീർഥാടകരുടെ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും മഞ്ഞുവീഴ്ചയിലൂടെ നടന്ന് പോകുന്നത് കാണാം. പലരും ഇത് ക്യാമറയിൽ പകർത്തുന്നതും സെൽഫി എടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാലിതെല്ലാം വ്യാജമായി നിർമിച്ചതാണെന്നാണ് റിപ്പോ‍ർട്ട്.

Continue Reading

200 മില്യൻ ഡോളർ; റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ […]

Continue Reading