യു.പി പൊലീസ് തടവിലാക്കിയ മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങാനായത്. ലഖ്നൗ അഡീഷനൽ ജില്ലാ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിഞ്ഞത്. ജയില്‍ മോചിതരായവര്‍ നാളെ രാവിലെ 11ന് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തും. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്‍റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ഇവരെ […]

Continue Reading

മള്ഹർ സീറത്തുന്നബവി അഖില കേരള പ്രബന്ധരചനാ വിജയികളെ അനുമോദിച്ചു

മഞ്ചേശ്വരം:തിരുനബി (സ )തങ്ങളുടെ മാസമായ റബീഉൽ അവ്വലിനോട് അനുബന്ധിച്ച് മള്ഹർ വിദ്ദ്യാർഥി സംഘടനയായ സ്മാർട്ട്‌ സംഘടിപ്പിച്ച സീറ ത്തുന്നബി അഖില കേരള പ്ര പ്രബന്ധ രചന മത്സര വിജയികൾക്ക് മള്ഹർ മീലാദ് ജൽസ വേദിയിൽ വിജയികളെ അനുമോദിച്ചുഒന്നാം സ്ഥാനം 5001രൂപയും ഉപഹാരവും അൽത്താഫ് ഹുസൈൻ പാലക്കാട്‌ ഇശാഅത്തുസ്സുന്ന ദർസ്, മണ്ണാർക്കാട്, രണ്ടാം സമ്മാനം 3001 രൂപയും ഉപഹാരവും മുഹമ്മദ്‌ ഷംനാദ് എൻ. ടി കണ്ണൂർ അഹ്ലുസ്സുഫാ ദർസ്, താത്തൂർ, മൂന്നാം സമ്മാനം 1001 രൂപയും ഉപഹാരവും മുഹമ്മദ്‌ […]

Continue Reading

ത്രിപുരയിലെ സംഘപരിവാർ അക്രമം നിറുത്തണം:എൻഎൽയു

തൃശ്ശൂർ ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയോടനുബന്ധിച്ചു ഉണ്ടായ ദൗർഭാഗ്യപരമായ അനിഷ്‌ട സംഭവത്തിന് മറവിൽ ത്രിപുരയിൽ നിരപരാധികളായ ന്യൂനപക്ഷങ്ങൾക്കെതിരെയും പത്ര മാധ്യമങ്ങൾക്കെതിരെയും ബിജെപി സർക്കാരിന്റെ ഒത്താശയോടെ നടത്തുന്ന സംഘ്പരിവാർ ആക്രമണം ഉടൻ നിർത്തണമെന്നു അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും എൻ എൽ യു മലപ്പുറം, പാലക്കാട്‌ തൃശ്ശൂർ ജില്ലകളുടെ സംയുക്ത മേഖല നേതൃത്വ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ ഹിന്ദുക്കൾനേരെ ഉണ്ടായ സംഭവവും അപലപനീയമാണ്. എന്നാൽ അവിടത്തെ ഭരണ കൂടം അക്രമികൾക്കെതിരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് ഇടുകവഴി ശക്തമായ […]

Continue Reading

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ”ദുരന്തനിവാരണ പരിശീലന പരിപാടി” സംഘടിപ്പിച്ചു

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ട്രെയിനീസിന് രണ്ടുദിവസങ്ങളിലായി കാസർഗോഡ് വനിത ഭവൻ ഹാളിൽ വച്ച് നടക്കുന്ന”ദുരന്തനിവാരണ പരിശീലന പരിപാടി” ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വഃ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു.പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി . ദുരിതാശ്വാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെസമ്പന്നനെന്നൊ ദരിദ്രനെന്നൊ വേർതിരിവില്ലാതെ കഴിഞ്ഞ പ്രളയ കാലം. ഇപ്പോൾ കൊവിഡ് കാലത്ത് ആശുപത്രികളിൽ കാണാം.പക്ഷെ കൊറോണയുടെ രൂപത്തിൽ പ്രകൃതി മനുഷ്യനു നേരെ കയ്യോങുന്നു.പ്രളയ കാലത്തെ […]

Continue Reading

ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വാസമില്ല: മതചികിത്സ മാത്രം നല്‍കി; കണ്ണൂരില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് […]

Continue Reading

70 വർഷത്തെ അധ്വാനം ഏഴു വർഷം കൊണ്ട് ബി.ജെ.പി നശിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

രാജ്യത്തെ ഭരണാധികാരികളുടെ 70 വർഷത്തെ അധ്വാനം ഏഴു വർഷം കൊണ്ട് ബിജെപി സർക്കാർ നശിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൊരഖ്പൂരിൽ നടത്തിയ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസ് കൊണ്ടുവന്ന പൊതു മേഖലാ സ്ഥാപനങ്ങൾ സർക്കാർ വിറ്റുതുലയ്ക്കുകയാണ്. റയിൽവേ, റോഡുകൾ, എയർപോർട്ട് എന്നിവയെല്ലാം വിൽക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

ജേഴ്സി പ്രകാശനം ചെയ്തു

മൊഗ്രാൽ. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് കീഴിലുള്ള മോർണിംഗ് എഫ്സി ടീമിന് കാൻ ക്രാവിംഗ്സ് സ്പോൺസർ ചെയ്യുന്ന ജേഴ്സി പ്രകാശനം ചെയ്തു. മൊഗ്രാൽ സ്പൈസി കഫെയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ മുഹമ്മദ് റാഫിയും, എൻ പി പ്രദീപും ചേർന്ന് ടീം ക്യാപ്റ്റൻ നിയാസ്, ടീം അംഗം രിഫായി എന്നിവർക്ക് കൈമാറിയാണ് ജേഴ്സി പ്രകാശനം ചെയ്തത്. എം എസ് സി താരങ്ങളായ എച് എ ഖാലിദ്, ചിച്ചു മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും* കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് * സർജൻഡോക്ടർ മനു എസ്* ന്റ സേവനം 03/11/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24 കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ […]

Continue Reading

ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി: ജോസ് കെ മാണി രാജി വെച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 29 നാണ് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Continue Reading

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ അബുദാബി അറിയിച്ചു. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് നവംബർ ആദ്യവാരം മുതൽ കുറഞ്ഞ നിരക്കിൽ സർവീസ് ആരംഭിക്കുന്നത്.

Continue Reading