ഓവർസീയർ ഒഴിവ്

കുംബഡാജെ: പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ ആറിന് രാവിലെ 11-ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. സിവിൽ എൻജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04998 260237.

Continue Reading

സാധനങ്ങൾ ഇനി വീട്ടിലെത്തും: വി ഭവൻ ആപ്ലിക്കേഷനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രം​ഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.  വി ഭവൻ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങൾ വീട്ടിലെത്തുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന […]

Continue Reading

യാത്രക്കാർക്ക് പുതിയ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബായ്: എയർ ഇന്ത്യ പുതിയ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം, കൊച്ചി മുംബൈ, ജയ്പൂർ, അമൃതസർ, ലക്നൗ, എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. സെപ്റ്റംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭ്യമാകും. ഒരു പെട്ടിയിൽ 32 കിലോഗ്രാം ഭാരം മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാൽ എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് 40 കിലോഗ്രാമും ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് 50 കിലോഗ്രാം ബാഗേജ് കൊണ്ടു പോകാമെന്നാണ് എയർ ഇന്ത്യ അപ്ഡേറ്റിൽ പറയുന്നത്. ഒരു പെട്ടിയില്‍ 32 […]

Continue Reading

കാസർകോട്ട് 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി

കാസർഗോഡ്: ജില്ലയിൽ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ്സോണാക്കി.ആഗസ്റ്റ് 18 മുതൽ 24 വരെയുള്ള ആഴ്ചയിൽ പ്രതിവാര ഇൻഫെക്ഷൻ-ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആർ) എട്ടിനു മുകളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളൊന്നും ജില്ലയിൽ ഇല്ല.അതിനാൽ ജില്ലയിൽ മാക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഇല്ല. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. ഡബ്ല്യു.ഐ.പി.ആർ അഞ്ചിനു മുകളിൽ വരുന്ന കള്ളാർ, കോടോം-ബേളൂർ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭയിലെ 8, 10, 22, 24 വാർഡുകൾ, കാഞ്ഞങ്ങാട് നഗരസഭയിലെ 10, 15, 24 വാർഡുകൾ […]

Continue Reading

കാഞ്ഞങ്ങാട്ട് സഹകരണ മേഖലയില്‍ ഹോസ്പിറ്റല്‍ വരുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആതുര ശുശ്രൂഷ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ അപര്യാപ്തത ചര്‍ച്ച ചെയ്യുന്ന ഈ കോവിഡ് കാലത്ത് മള്‍ട്ടി സ്‌പെഷാലിറ്റി സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ഹോസ്പിറ്റല്‍ തുടങ്ങുന്നതിനുള്ള ആലോചനയോഗം മേലാങ്കോട് ലയണ്‍സ് ക്ലബ് ഹാളില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി.സുജാത ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റല്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. കോഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍ […]

Continue Reading

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷനും കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും നടത്തണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ടും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റും സ്‌കാന്‍ ചെയ്ത് വിദ്യാര്‍ഥികളുടെ സ്വന്തം ഇ മെയില്‍ ഐഡി യില്‍ നിന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ plusonekannurdsc21@gmail.com എന്ന മെയിലിലേക്ക് അയക്കണം. […]

Continue Reading

ഇന്ത്യ കുവൈത്ത് വിമാന സര്‍വീസ് നാളെ മുതല്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വ്യാഴാഴ്ച്ച പുനരാരംഭിക്കും. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്. ഇതുസംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളും കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ടു. രണ്ട് വിമാനങ്ങളാവും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുക. കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിന്‍ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്സിനെടുത്ത പുതിയ വിസയിലുള്ളവരും 72 […]

Continue Reading

മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു, വലിച്ചിഴച്ച്‌ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

മൈസൂരു: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം തുടങ്ങി. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് […]

Continue Reading

കുമ്പള കോംപ്ലക്സിന്റെ ഇടവഴികൾ മദ്യപാനികളുടെ താവളം.

കുമ്പള. കുമ്പള ടൗണിൽ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും, ഇടവഴികളും സന്ധ്യയായാൽ മദ്യപാനികളുടെയും, ലഹരി ഉപയോഗകാരുടെയും കേന്ദ്രമാകുന്നു. കുമ്പളയിൽ മദ്യ വില്പനയും ഉള്ളതായി പറയപ്പെടുന്നു. ഇതിന് ഇടനിലക്കാരായി അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തി ലേക്കുള്ള ഇടവഴികളാണ് മദ്യപാനത്തിനായി ഉപയോഗിക്കുന്നത്. ഫോട്ടോ :കുമ്പളയിൽ ഒരു കോംപ്ലക്സിന്റെ ഇടവഴിയിൽ വലിച്ചെറിഞ്ഞ മദ്യ കുപ്പികളും, ലഹരി ഉപയോഗ പേപ്പറുകളും.

Continue Reading