ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ്

*🛑FLASH NEWS🛑* കാസര്‍കോട്: ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് ഉത്തരവിട്ടു. ഡിസംബര്‍ 15 ന് രാവിലെ 8 മണി മുതല്‍ അതേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ വോട്ടെണ്ണല്‍ നടക്കും. പുത്തിഗെയില്‍ യുഡിഎഫും, ബേക്കലില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്‌.

Continue Reading

ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്

*ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്*   കാസർകോട്: പള്ളിക്കര പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി. 23 വാർഡുകളിൽ എൽഡിഎഫ് 12 യുഡിഎഫ് 11 ബിജെപി 1 എന്നതാണ് സീറ്റുനില. തച്ചങ്ങാട് വാർഡിൽ ഒരു വോട്ടിനാണ് കോൺഗ്രസ് തോറ്റത്. ഒരു സീറ്റിന്റെ ബലത്തിലാണ് എൽഡിഎഫ് പഞ്ചായത്ത് നിലനിർത്തിയത്.   ബിജെപി ആദ്യമായാണ് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുന്നത്. പാർട്ടി ഗ്രാമമായ ബങ്ങാട് 288 വോട്ടിനാണ് യു.ഡി.എഫ് ജയിച്ചത്. പെരുന്തട്ട വാർഡിലാണ് ബി.ജെ പി ജയിച്ചത്.

Continue Reading

രണ്ടാം പീഡന കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.   കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം […]

Continue Reading

ദിലീപ് കുറ്റവിമുക്തൻ; കോടതിയിലും വീട്ടിലും മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപ് കുറ്റവിമുക്തൻ. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കോടതി പരിസരത്ത് മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ.കോടതി പരിസരത്തും ദിലീപിന്റെ ആലുവയിലെ വസതിയിലുമാണ് ലഡ്ഡു വിതരണം നടത്തുന്നത്. 100 കിലോ കേക്കും ലഡ്ഡുവുമാണ് വിതരണം ചെയ്തത്. ദിലീപിന്റെയും കാവ്യാ മാധവന്റെയും ചിത്രങ്ങൾ ചാലിച്ച കേക്കാണ് ആലുവയിലെ വസതിയിൽ ആരാധകർ പങ്കുവച്ചത്. കോടതി വിധി വരുന്നതിന് മിനിറ്റുകളക്ക് മുന്നേ തന്നെ വീട്ടു പരിസരത്തും കോടതിയിലും ലഡ്ഡു വിതരണം ആരംഭിച്ചിരുന്നു. കേസിൽ […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 15 ന് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ച   തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂര്‍ […]

Continue Reading

2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് […]

Continue Reading

ആൾക്കൂട്ട വിചാരണ നേരിട്ടു, എല്ലാം സധൈര്യം നേരിട്ടു, അവിഹിത ഗർഭം ഉണ്ടാക്കിയെന്ന് തനിക്കെതിരെ പരാതി ഉണ്ടായിട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം.ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. […]

Continue Reading