കോഴിക്കോട്:ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ജന്മശതാബ്ദി യോടനുബന്ധിച്ച്
“സേട്ട് സാഹിബ്_
നേരിൻറെ രാഷ്ട്രീയം
യുവതയുടെ രാഷ്ട്രീയം”എന്ന പ്രമേയത്തിൽ നവംബർ 6 മുതൽ
സംസ്ഥാന തല ക്യാമ്പയിൻ നടത്താൻ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. പ്രവർത്തകസമിതി യോഗം ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൻ വൈ എൽ പ്രമേയം കാലികപ്രസക്ത മാണെന്നും യുവ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. കോർപ്പറേറ്റ് കമ്പനികൾക്ക് രാജ്യത്തെ വിറ്റു തുലക്കുന്ന മോദി സർക്കാർ രാജ്യദ്രോഹ സർക്കാരാണെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നരേന്ദ്രമോഡി രാജിവെക്കണമെന്നും പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. പെട്രോൾ ഡീസൽ വിലവർദ്ധനവ് നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിനെതിരെ നിരന്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ
സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ കാസർകോട്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പുതുമ,ജെയിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ഷമീർ,റയാൻ പറക്കാട് , സിറാജ് മൂടാടി, ഷമീർ. കെ, ഷെരീഫ് വാവാട്, നജീബ് വയനാട്, നിസാർ കണ്ണൂർ, അസ്ലം പിലാക്കൽ, ബിനു രാധാകൃഷ്ണൻ ആലപ്പുഴ, മോനീസ്, അനസ് കൊല്ലം, സജീർ, ഉനൈസ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.