പഴംപൊരിക്ക് 20 രൂപ, ഊണിന് 95; റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി

Latest

തിരുവനന്തപുരം: റെയൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വില വർധിപ്പിച്ചു. റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.

ഭക്ഷണത്തിന്റെ പുതുക്കിയ വില ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പിആർഒ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും നൽകണം.

നേരത്തെ പഴംപൊരിക്ക് 13 രൂപയും ഊണിന് 55 ഉം ആയിരുന്നു.മുട്ടക്കറിയുടെ വില 32ൽ നിന്ന് 50 രൂപയായി ഉയർത്തി, കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ഉയർത്തി. ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ ബിരിയാണിക്ക് 70 ഉം നൽകണം. 

Leave a Reply

Your email address will not be published. Required fields are marked *