പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മും​ബൈ​യി​ൽ വി​ല​ക്ക്

മും​ബൈ: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മും​ബൈ പോ​ലീ​സ്. ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ട​തോ തു​റ​സാ​യ​തോ ആ​യ സ്ഥ​ല​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലും ന​ട​ത്തു​ന്ന​തി​നാ​ണ് മും​ബൈ പോ​ലീ​സ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ‌സി​ആ​ർ​പി​സി സെ​ക്ഷ​ൻ 144 അ​നു​സ​രി​ച്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ചൈ​ത​ന്യ ബു​ധ​നാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി ഏ​ഴ് വ​രെ​യാ​ണ് വി​ല​ക്ക്. ഹാ​ളു​ക​ള്‍, ബാ​റു​ക​ള്‍, പ​ബ്ബു​ക​ള്‍, ക്ല​ബു​ക​ള്‍, റൂ​ഫ് ടോ​പ്പു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍ തു​ട​ങ്ങി ഒ​രി​ട​ത്തും ആ​ഘോ​ഷ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Continue Reading

മഹാരാഷ്ട്രയില്‍ സഖ്യം ഉണ്ടാക്കാന്‍ മോദി നേരിട്ട് വിളിച്ചു; വെളിപ്പെടുത്തലുമായി പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെ പിന്തുണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യം സംബന്ധിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സാധ്യമല്ലെന്ന് താന്‍ അപ്പോള്‍തന്നെ വ്യക്തമാക്കിയെന്നും പവാര്‍ വ്യക്തമാക്കുന്നു. മറാത്തി ദിനപത്രം ലോക്‌സത്ത സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പവാറിന്റെ പ്രതികരണം. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്ര 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. […]

Continue Reading

മൊഗ്രാലിന്റെ ഹൃദയ ഭാഗത്തെ ശാഫി ജുമാമസ്ജിദ് നിർമാണജോലി പുരോഗമിക്കുന്നു: കട്ടില വെക്കൽ ചടങ്ങ് നടത്തി.

മൊഗ്രാൽ. മൊഗ്രാലിന്റെ ഹൃദയഭാഗത്ത് പുനർനിർമ്മിക്കുന്ന ഷാഫി മസ്ജിദിന്റെ (കുന്നിൽ പള്ളി ) നിർമ്മാണ ജോലി പുരോഗമിക്കുന്നു. പള്ളിയുടെ കട്ടില വെക്കൽ ചടങ്ങ് ഇന്ന് രാവിലെ നടത്തി. കാനക്കോട് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാ ധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, മൊഗ്രാൽ വലിയ ജുമാ മസ്ജിദ് സെക്രട്ടറിമാരായ ബി വി […]

Continue Reading

അബ്ബാസ് കുളങ്ങരക്ക് എസ്. ഇ. യു സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം

കാസറഗോഡ് : രണ്ട് പതിറ്റാണ്ടിലേറെയുള്ള സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച എസ്.ഇ.യു മുൻ ജില്ലാ സെക്രട്ടറി അബ്ബാസ് കുളങ്ങരക്ക് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. കാസറഗോഡ് വെച്ച് നടന്ന എസ്.ഇ.യു സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് ഉപഹാരം സമ്മാനിച്ചത്. മഞ്ചേശ്വരം താലൂക്ക് ജന. സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ച് എസ്. ഇ. യു വിന്റെ ജില്ലയിലെ വളർച്ചയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ മാനിച്ചാണ് അബ്ബാസ് […]

Continue Reading

സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ല; സ്ഥിതി നിയന്ത്രണവിധേയം: മന്ത്രി

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ഉത്കണ്ഠപെടേണ്ട സാഹചര്യം ഇപ്പോഴിയില്ല. സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

മൾട്ടിലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ച് കേന്ദ്രം

മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന രീതിയാണ് കേന്ദ്രം വിലക്കിയത്. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന മണി ചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നീതിപൂർവമല്ലാത്ത വ്യാപാരമാണ് ഇതെന്ന് കേന്ദ്ര  ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു.ആളുകളെ പുതുതായി ചേർക്കുന്നതിന് അനുസരിച്ച് പണം […]

Continue Reading

കോവിഡ് മരണ ധനസഹായം വിവേചനം പാടില്ല – മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നിഷേധിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും, മരണത്തിന് വിവേചനം പാടില്ലെന്നും മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.കോവിഡ് മരണത്തിന്റെ അംഗീകൃത പട്ടികയിൽ സംസ്ഥാനത്ത് ഇടം കിട്ടാത്തവരേറെയാണ്. കേരളത്തിലെ എൽ.എസ്.ജി.ഡി സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള പോർട്ടലിൽ നിന്ന് തള്ളപ്പെട്ടവരാണ് കൂടുതലും ധനസഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മരണപ്പെട്ടവർക്കാണ് അധികൃതർ ധനസഹായം നിഷേധിക്കുന്നത്. അത് പോലെ ഗൾഫിൽ മരിച്ച പ്രവാസികൾക്കും ധനസഹായമില്ല. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർക്കാർ […]

Continue Reading

ഗാന്ധിജിയെ അപമാനിച്ച് വിദ്വേഷ പ്രസംഗം: വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ പ്രതിയുമായി പൊലീസ് റായ്പൂരിലെത്തും. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. […]

Continue Reading

ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ദിനംപ്രതി 25,000 കോവിഡ് കേസുകൾ വന്നേക്കാം; വിദഗ്ധർ

കൊച്ചി: കേരളത്തിൽ ഒന്നര മാസത്തിനുള്ളിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടായേക്കാമെന്ന് വിദഗ്ധരുടെ നിഗമനം. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് വന്നുപോയവർക്കും രോഗം വരാം. ചില കേസുകളിൽ പ്രതിരോധശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിർണായകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് മാത്രമല്ല ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീൻ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവർക്കും രോഗംപകരാൻ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ […]

Continue Reading

ഒമിക്രോൺ ജാഗ്രത; രാത്രികാല നിയന്ത്രണം ഇന്ന് മുതൽ

രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്. അതേസമയം ശബരിമല -ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും […]

Continue Reading