ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണു; മൊഗ്രാൽ പുത്തൂരിൽ 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കുമ്പള: നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ പുതിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച‌ (11.09.2025) ഉച്ചയോടെയാണ് മൊഗ്രാൽ പുത്തൂർ ദേശീയപാതയിൽ അപകടം നടന്നത്.   തെരുവ് വിളക്ക് സ്ഥാപിക്കാൻ ക്രെയിൻ ഉപയോഗിക്കുകയായിരുന്നു അക്ഷയ്യും അശ്വിനും. ഇരുവരും നിന്നിരുന്ന ക്രെയിനിന്റെ ബോക്സ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Continue Reading

മുഫീദയ്ക്ക് ഖുർആൻ മനഃപാഠം; 75 ദിവസം കൊണ്ട് ഖുർആൻ പൂർണമായും എഴുതി തയ്യാറാക്കി കാസർകോട് മേൽപ്പറമ്പ് സ്വദേശിയായ മുഫീദ

കാസർകോട്: ഖുർആൻ പൂർണ്ണമായും എഴുതി തയ്യാറാക്കി കാസർകോട്ടെ പെൺകുട്ടി. 75 ദിവസം കൊണ്ടാണ് മേൽപ്പറമ്പ് സ്വദേശിയായ ഫാത്തിമത്ത് മുഫീദ ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. കാസർകോട് മേൽപ്പറമ്പ് ചളിയങ്കോട് സ്വദേശി മുഹമ്മദ്കുഞ്ഞിയുടേയും സാബിറയുടേയും മകൾ ഫാത്തിമത്ത് മുഫീദ. ഖുര്‍ആനിലെ 114 അധ്യായങ്ങളും പെൺകുട്ടി പകർത്തി എഴുതിയത് വെറും 75 ദിവസമെടുത്തായിരുന്നു. കാലിഗ്രാഫി വരച്ച് മനോഹരമാക്കിയാണ് താളുകൾ ഒരുക്കിയത്. കാസർകോട്ടെ അൽ ബയാൻ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിലൂടെ മുഫീദക്ക് ഖുർആൻ മനപാഠമാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ […]

Continue Reading

യെമനിലും ഇസ്രയേൽ ആക്രമണം, 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ദോഹ ആക്രമണത്തിൽ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് ട്രംപ്

ദോഹ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതിന്‍റെ തിരിച്ചടിയെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം   അതേ സമയം, ദോഹയിലെ ഇസ്രയേൽ ആക്രമണത്തില്‍ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത […]

Continue Reading

കാസർകോട് അമ്മയ്ക്ക് ചെലവിന് പണം നല്‍കിയില്ല: പണം നൽകുന്നതുവരെ മകനെ ജയിലിലടച്ചു

കാസര്‍കോട്: അമ്മയ്ക്ക് ചെലവിന് നല്‍കാത്തതിന്റെ പേരില്‍ മകനെ ആര്‍ഡിഒ ജയിലിലടച്ചു. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ ചെലവിന് നല്‍കുന്നില്ലെന്ന പരാതിയുമായി കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ്(68) ആണ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുന്‍നിര്‍ത്തി പ്രതിമാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക […]

Continue Reading

വീണ്ടും വില്ലനായി ഷവർമ? കാസര്‍കോട് പൂച്ചക്കാട് ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ

കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന ഷവര്‍മ്മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മന്‍സ (13), നഫീസത്ത് സുല്‍ഫ(13) തുടങ്ങിയ 14 കുട്ടികളാണ് ചികില്‍സ തേടിയത്. തിങ്കളാഴ്ച രാത്രിയിലാണ് കുട്ടികള്‍ ഷവര്‍മ്മ കഴിച്ചത്. പൂച്ചക്കാട് ഒരു പള്ളിയില്‍ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി ഭക്ഷണം നല്‍കിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്യ […]

Continue Reading

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; രാവിലെ 10 മുതൽ വോട്ടെടുപ്പ്, ജാ​ഗ്രതയോടെ ഇരുമുന്നണികളും

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ […]

Continue Reading

നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ സല്യൂട്ട്; ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേർ

പാലക്കുന്ന് (കാസർകോട്‌): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നൽകിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോൾ കണ്ടത് 20 ലക്ഷത്തോളം പേർ. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നൽകിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്. പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തത്.ശനിയാഴ്ച രാവിലെ 11.30-ന് പാലക്കുന്ന് ക്ഷേത്രത്തിന് മുൻവശമുള്ള […]

Continue Reading

മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

കാസർഗോഡ് അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) യാണ് മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു.പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് […]

Continue Reading

പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാര്‍’, അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്

കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ്‌ ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ അമ്മ 11 […]

Continue Reading

അനുമതിയില്ലാതെ നബിദിന റാലി നടത്തി, കാഞ്ഞങ്ങാട് 200 പേർക്കെതിരെ കേസ്

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അനുമതിയില്ലാതെ നബിദിന റാലി നടത്തിയതിന് പൊലീസ് കേസെടുത്തു. 200 പേർക്കെതിരെയാണ് കേസ്. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന റാലികൾ നടത്തിയവർക്കെതിരെയാണ് കേസ്. കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്

Continue Reading