ഓണപ്പിറ്റേന്ന് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒരു പവന്റെ വില 80,000ന് തൊട്ടരികെ

ഓണപ്പിറ്റേന്ന് വീണ്ടും വിലയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണം. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി640 രൂപ വര്‍ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9, 945 രൂപയും നല്‍കേണ്ടി വരും. ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയിരിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചകള്‍ കൊണ്ട് സ്വര്‍ണവിലയില്‍ അയ്യായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായെങ്കിലും വ്യാഴാഴ്ച നേരിയ […]

Continue Reading

‘നേരിട്ടുകാണാം’; കര്‍ണാടക കുന്ദാപുരയിയില്‍ കാസര്‍കോട് സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.   കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് കുന്ദാപുര പോലീസ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന […]

Continue Reading

വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം; മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

കാസർഗോഡ് മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മിയാപദവ്, മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.   തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.   സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടിൽ താമസം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം […]

Continue Reading

ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വയറ്റിനുള്ളിൽ ‘രണ്ടുകുഞ്ഞുങ്ങൾ’; അത്യപൂർവമായ ഈ അവസ്ഥയ്ക്ക് പിന്നിൽ!

ജനിച്ചിട്ട് ഒരു മാസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വയറ്റിനുള്ളിൽ രണ്ട് കുഞ്ഞുങ്ങൾ. വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു അവസ്ഥയാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. രൂപഘടനയിൽ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളാണ് നവജാതശിശുവിന്റെ വയറ്റിലുണ്ടായിരുന്നത്. ലോകത്ത് നടക്കുന്ന അഞ്ചുലക്ഷം ജനനങ്ങളിൽ ഒന്നിൽ ഇത്തരമൊരു അവസ്ഥ വരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ ഇതുവരെ ലോകത്തുടനീളം മുപ്പത്തിയഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കുഞ്ഞിന്റെ വയറ്റിനുള്ളിൽ രണ്ട് പാരസെറ്റിക്ക് ട്വിൻസാണ് ഉണ്ടായിരുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയാണിത്. ഇരട്ടക്കുട്ടികൾ രൂപപ്പെടുന്നതിനിടെ ഒരു ഭ്രൂണത്തിന്റെ […]

Continue Reading

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ പോലും രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ബംഗ്ലാദേശിൽ സമീപകാലങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 […]

Continue Reading

ഭൂപടത്തില്‍ നിന്നും മായുക ഗാസയോ അതോ ഇസ്രയേലോ? ഇസ്രായേലിനെ ഭൂപടത്തില്‍ നിന്നും ഒഴിവാക്കി ഖത്തര്‍ എയര്‍വേയ്സ്:ഇനി എല്ലാം പലസ്തീൻ ടെറിട്ടറീസ്, ബെല്‍ജിയം ഇസ്രായേലിനെതിരെ പ്രഖ്യാപിച്ചത് കടുത്ത ഉപരോധങ്ങള്‍; ഫലസ്തീനെ അംഗീകരിക്കുമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, കാനഡ,ന്യുസിലാൻഡ്, ഓസ്ട്രിയ, ഉൾപ്പെടെ 132രാജ്യങ്ങൾ, വരാനിരിക്കുന്നത് എന്ത്?

ഗാസയിലെ യുദ്ധം അതിന്റെ പ്രാദേശിക അതിരുകള്‍ കടന്ന് യൂറോപ്യൻ രാഷ്ട്രീയത്തിന്റെ ചർച്ചകളിലേക്ക് ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്.     ഗാസയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം കാണണമെന്ന് ലോകരാജ്യങ്ങളില്‍ നിന്ന് സമ്മർദ്ദം വർധിച്ചുവരുന്നതിനിടെ, ബെല്‍ജിയം ഇസ്രയേലിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. അതോടൊപ്പം, പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നും രാജ്യം വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആസ്ഥാനം എന്ന നിലയില്‍ ബെല്‍ജിയത്തിന്റെ ഈ നീക്കം ലോകശ്രദ്ധ നേടിയിരിക്കുകയാണ്.   പിന്നാലെ ഖത്തർ എയർവേയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് […]

Continue Reading