കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.12 വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.   ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ […]

Continue Reading

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് […]

Continue Reading

കുമ്പളയിലെ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങി മരിച്ച നിലയിൽ

കുമ്പള: ഡിവൈ എഫ് ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ.രഞ്ജിത ആത്മഹത്യ ചെയ്തു. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.   വൈകിട്ടു മുതൽ വീട്ടിൽ നിന്നു ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്ത തിനെത്തുടർന്നു വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നു വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരത്ത ആശുപത്രി മോർച്ചറിയിലാണ്   കുമ്പള […]

Continue Reading