കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

Latest ഇന്ത്യ കേരളം ടെക്നോളജി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. മെയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഹോസ്ദുര്‍ഗ് താലൂക്കിലാണ് കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തത്-2005. മഞ്ചേശ്വരം താലൂക്ക്-1234, വെള്ളരിക്കുണ്ട് താലൂക്ക്-532, കാസര്‍കോട് താലൂക്ക്-279 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്.

കാസര്‍കോട് താലൂക്ക്തല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം താലൂക്കതല ഉദ്ഘാടനം എ കെ എം.അഷ്റഫ് എം എല്‍ എയും വെള്ളരിക്കുണ്ട് താലൂക്ക്തല ഉദ്ഘാടനം എം.രാജഗോപാലന്‍ എം എല്‍ എയും ഹോസ്ദുര്‍ഗ് താലൂക്ക്തല ഉദ്ഘാടനം ഇ.ചന്ദ്രശേഖരനും നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *