ലോക്​ഡൗൺ മാനദണ്ഡം മാറ്റി; കടകൾ തിങ്കൾ മുതൽ ശനി വരെ തുറക്കാം

Latest കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റി. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. രോഗികളുടെ എണ്ണമായിരിക്കും ഇനി മുതൽ മാനദണ്ഡമാക്കുക. നാളെ മുഖ്യമന്ത്രി നിയമസഭയിൽ പുതിയ ലോക്​ഡൗൺ മാനദണ്ഡത്തെ കുറിച്ച്​ പ്രഖ്യാപനം നടത്തും.

ഇനി മുതൽ കടകൾക്ക്​ തിങ്കൾ മുതൽ ശനി വരെ തുറക്കാം. ഞായാറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്​ഡൗൺ ഉണ്ടാവുക. ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഒരാഴ്ചയിലെ രോഗികളുടെ എണ്ണം പരിശോധിച്ചാണ്​ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക. രോഗികളുടെ എണ്ണം കൂടുതലുള്ള മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുടെ എണ്ണം കുറവുള്ള സ്ഥലങ്ങളിൽ ഇളവ്​ അനുവദിക്കും.

നേരത്തെ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *