മൊഗ്രാൽ പുത്തൂർ : നബിദിന ആഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് കമ്പാർ മീലാദ് ഫെസ്റ്റ് നടത്തി. മൗലൂദ് പാരായണം അന്നദാനം ക്വിസ്സ് മത്സരം നടത്തി.ക്ലബ്ബിന്റെ ലോഗോ പ്രകാശനം സാമൂഹ്യ പ്രവർത്തകൻ ഖയ്യും മാന്യ നിർവഹിച്ചു. വിവിധ ഇനത്തിൽ പ്രാഗൽഭ്യം തെളിയിച്ച മാഹിൻ മസീഫ് ,സുലൈമാൻ ആബിദ്,അഷ്റഫ്എന്നിവരെ ആദരിച്ചു. മുക്താർ അധ്യക്ഷത വഹിച്ചു. മുജീബ് കമ്പാർ,ഹകീം കമ്പാർ,അൽത്താഫ് ഡി എ,നിസാർ സിറ്റി കൂൾ, പ്രസംഗിച്ചു.
കാദർ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു
