സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതല്‍ സമരത്തിലേക്ക്

Latest ഇന്ത്യ കേരളം പ്രാദേശികം

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നില്‍പ് സമരം നടത്താൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു.

റിസ്ക് അലവന്‍സ് നല്‍കിയില്ല, ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായ ലഭിക്കേണ്ട ആനുപാതിക വര്‍ധനവിന് പകരം അലവന്‍സുകള്‍ വെട്ടിക്കുറച്ചു തുടങ്ങിയവയാണ് സമരത്തിനുള്ള കാരണങ്ങളായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാണിക്കുന്നത്.

നവംബര്‍ 16ന് കൂട്ട അവധി എടുക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *