ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തുന്നതിനിടെ, ഇന്ത്യയുടെ സൂപ്പർ താരമായിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് സൂചന.
2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്നാണ് സൂചന.
ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തന്റെ തിരിച്ചു വരവിനെക്കുറിച്ച് മുപ്പത്തൊൻപതുകാരനായ താരം സൂചിപ്പിച്ചത്.