കാസറഗോഡ്: ടൈൽസ് പണിക്കാരനായ യുവാവിനെ വാടക ക്വാർട്ടേർസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുത്തി കൊന്ന കേസിൽ പ്രതി പിടിയിൽ.
തിരുവനന്തപുരം നാവായിക്കുളം സ്വദേശി ഷംന മൻസിലിൽ നസീറിനെ (32)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കൃത്യത്തിന് ശേഷം മംഗലാപുരത്തേക്ക് മുങ്ങിയ പ്രതി തിരിച്ചു വരുന്നതിനിടെ കുമ്പളയിൽ വെച്ചാണ് പോലീസ് പിടിയിലായത്.
ടൈൽസ് പണിക്കാരൻ തിരുവനന്തപുരം പാങ്ങോട് സ്വദേശി സജിത്തിനെ (28)യാണ് തളങ്കരനസറത്ത് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്.
പോസ്റ്റ്മോർട്ടത്തെ തുടർന്ന് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി.
മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അറിയുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും രണ്ട് പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇവരിൽ നിന്നാണ് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്