‘രാജ്യം നിങ്ങള്‍ക്കൊപ്പം’: ഷാരൂഖിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

Latest ഇന്ത്യ കേരളം പ്രാദേശികം

ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്.

ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്.

‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്നാണ് കത്തില്‍ പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ശിവസേനയും എൻസിപിയും ഷാരൂഖിനും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു.

ആര്യനെ കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്.

സല്‍മാന്‍ ഖാന്‍, ഋത്വിക് റോഷന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ നേരത്തെ ഷാരൂഖിന് പിന്തുണയുമായി എത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *