ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ ഡൽഹിയും മുംബൈയും

Latest അന്താരാഷ്ട്രം ഇന്ത്യ

ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഡൽഹി.

തൊട്ടടുത്ത സ്ഥാനം മുംബൈക്കാണ്. കൊൽക്കത്ത എട്ടാം സ്ഥാനത്തുണ്ട്.അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഗവേഷണം നടത്തുന്ന സ്വിസ് വായു ഗുണമേന്മാ ടെക്നോളജി കമ്പനിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഡൽഹിയിൽ വായുമലിനീകരണം മൂലം സ്കൂളുകൾ അടച്ചിരിക്കെയാണ് വായു മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുന്നത്.പാക് നഗരമായ ലാഹോറാണ് ലോകത്ത് ഏറ്റവും മലിനീകരണത്തിനിരയായ നഗരം.

റാങ്കിങ്ങിൽ 50 വരെയാണ് നല്ല ശുദ്ധവായു ഉള്ള നഗരങ്ങൾ.101 മുതൽ 150 വരെ ചിലർക്ക് അനാരോഗ്യകരമായിരിക്കും.151-200 അനാരോഗ്യകരവും 201-300 കൂടുതൽ അനാരോഗ്യകരവുമാണ്.

301-500 അപകടകരമായ വായു മലിനീകരണം നടന്ന നഗരങ്ങളാണ്.348 ആണ് ലാഹോറിൻ്റെ റാങ്ക്. അവിടെ കുട്ടികൾക്ക് മലിനവായു ശ്വസിച്ച് രോഗമുണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *